city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: നാഷണല്‍ യൂത്ത് ലീഗ് രണ്ടാം ഘട്ട സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 29.11.2014) മംഗലാപുരം-ചെമ്പരിക്ക ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 10 ന് മനുഷ്യാവകാശ ദിനത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പ് മരച്ചോട്ടില്‍ സായാഹ്ന ധര്‍ണ നടത്താന്‍ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ഖാസി കേസ് അന്വേഷണം വഴി മാറ്റി വിടാന്‍ സഹായകരമാകുന്ന രീതിയില്‍ ആത്മഹത്യയാണെന്ന് പറഞ്ഞ അന്നത്തെ ഡി.വൈ.എസ്.പി. ഹബീബ് റഹ്മാനെ പാര്‍ട്ടിയില്‍ കൊണ്ടുവരാനുള്ള നീക്കവുമായി ലീഗ് നേതൃത്വം പരക്കം പായുമ്പോള്‍ അതിന്റെ ജാള്വത മറച്ച് വെക്കാനാണ് സമരമെന്ന വ്യാജേന യൂത്ത് ലീഗിനെ രംഗത്തിറക്കങ്ങിയതെന്ന്‌യോഗം കുറ്റപ്പെടുത്തി.

ഡിസംബര്‍ അവസാന വാരത്തോടെ ജില്ലയില്‍ അഞ്ച് മണ്ഡലം കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാനും ജനുവരിയില്‍ ജില്ലാ നേതൃ പഠന ക്യാമ്പ് നടത്താനും തീരുമാനിച്ചു. പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.എല്‍. ദേശീയ നിര്‍വാഹസമിതി അംഗവും ജില്ലാ കോര്‍ഡിനേറ്ററുമായ എം.എ. ലത്തീഫ് ഉദ്ഘാടനം ചെയാതു. ഫൈസല്‍ വി.എന്‍, ബി. റാഷിദ് ബേക്കല്‍, ഖലീല്‍ പുഞ്ചാബി, സിദ്ദിഖ് ചെങ്കള, ഇ.എല്‍. നാസര്‍, അമീര്‍ കളനാട്, റാഷിദ് ചെമ്പരിക്ക, അന്‍വര്‍ മാങ്ങാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് എരിയാല്‍ സ്വാഗതവും അബൂബക്കര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia