city-gold-ad-for-blogger

ഖാസിയുടെ മരണം; 20 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും

കാസര്‍കോട്: (www.kasargodvartha.com 07/08/2015) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് മളി ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന ബന്ധുക്കളുടെയും വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 20 പേരടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഈ മാസം തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും മത പണ്ഡിതന്മാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ബഹുജന കണ്‍വെന്‍ഷന്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീയതി നിശ്ചയിക്കും.

സി എം അബ്ദുല്ലക്കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, ഖാസിയുടെ മരുമകന്‍ ഷാഫി ദേളി, സെയ്യിദ് ചേരൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ഇ. അബ്ദുല്ലക്കുഞ്ഞി എന്നിവരടങ്ങുന്ന അഞ്ചംഗ രക്ഷാധികാരികളുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം. പി എച്ച് അസ്ഹരി ആദൂര്‍, ഫസല്‍ റഹ് മാന്‍ ചെര്‍ക്കള, ബാസിത്ത് ചെമ്പിരിക്ക, സഹദ് അംഗടിമുഗര്‍, ഇര്‍ഷാദ് ഹുദവി ബെദിര, അസീസ് പാടലടുക്ക, നവാസ് ചെമ്പിരിക്ക, ഹാരിസ് മൗലവി ഗാളിമുകം, എ സുലൈമാന്‍ ചെമ്പിരിക്ക, ഹാരിസ് കാഞ്ഞങ്ങാട്, മുസ്തഫ എതിര്‍തോട്, ജാഷിക് ചെമ്പിരിക്ക, ഹമീദ് കേളോട്ട്, മുസ്താഖ് മേനങ്കോട് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

യോഗം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. സമരപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും നിയമപോരാട്ടം നടത്തുന്നതിനും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് യോഗത്തിലുണ്ടായ തീരുമാനം.
ഖാസിയുടെ മരണം; 20 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു; ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia