city-gold-ad-for-blogger

ഖാസി കേസ്: വിശദീകരണവും, അനുസ്മരണവും സംഘടിപ്പിക്കുന്നു

മേല്‍പറമ്പ്: (www.kasargodvartha.com 02.01.2015) ചെമ്പിരിക്ക ശാഖ എസ്.വൈ.എസ്., എസ്.കെ.എസ്.എസ്.എഫ് സംയുക്താഭിമുഖ്യത്തില്‍ ജനുവരി അഞ്ച്, ആറ്, ഏഴ് തീയ്യതികളിലായി ഖാസി കേസ് വിശദീകരണവും, അനുമസ്മരണവും സംഘടിപ്പിക്കും.

കേസിന്റെ പ്രാരംഭ ഘട്ടം മുതലുള്ള വിശദീകരണം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിശീകരിക്കും. സുലൈമാന്‍ ദാരിമി സി.എം. ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി ഡോ. സലീം നദ്‌വി വെളിയമ്പ്ര, സമീര്‍ വാഫി കരുവാരക്കുണ്ട് എന്നിവര്‍ ഇന്നത്തെ യുവത്വം നാളത്തെ നന്മയ്ക്ക്, മഅ്ശറ വിരൂപികള്‍ എന്ന വിഷയത്തില്‍ മതപ്രഭാഷണം നടത്തും.
ഖാസി കേസ്: വിശദീകരണവും, അനുസ്മരണവും സംഘടിപ്പിക്കുന്നു

സി.എം. ഉബൈദ് മൗലവി, താജുദ്ദീന്‍ ചെമ്പിരിക്ക, സി.എ. കായിഞ്ഞി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് കുണിയ, ശംസുദ്ദീന്‍ ചെമ്പിരിക്ക, താജുദ്ദീന്‍ ദാരിമി പടന്ന, ശാഫി കട്ടക്കാല്‍, ടി. നാരായണന്‍, എസ്. സോമന്‍, ആര്‍. ഗണേഷന്‍, പി.എ. മുഹമ്മദ്കുഞ്ഞി, ശാഫി ചെമ്പിരിക്ക, ഖലീല്‍ ഒ.എ. തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

ഗോളശാസ്ത്ര പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായ സി.എം. ഉസ്താദിന്റെ ദുരൂഹ മരണം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ, ഉന്നത ഏജന്‍സിയായ സി.ബി.ഐ.ക്കോ സാധിച്ചിട്ടില്ല. ഉന്നതരുടെ സമ്മര്‍ദത്തിന് വഴങ്ങി കേസ് അന്വേഷണം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ചിലര്‍ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുകൊണ്ട് തുടര്‍ അന്വേഷണം നടത്തിയാല്‍ പ്രതികള്‍ വലയില്‍ ആകുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Melparamba, Kasaragod, Kerala, Qazi death, C.M Abdulla Maulavi, Remembrance, SYS, SKSSF, Chembarika. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia