city-gold-ad-for-blogger

ഖാസി കേസ് വഴിത്തിരിവില്‍: അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 14.12.2014) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹത മരണം സംബന്ധിച്ച കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ഖാസി കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഏല്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയതോടെയാണിത്.

ഖാസിയുടെ ദുരൂഹത മരണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞതായി അദ്ദേഹത്തെ ചെന്നുകണ്ട് ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ട്രഷറര്‍ പി.എച്ച് ഹാരിസ് തൊട്ടി, ജില്ലാ ട്രഷറര്‍ കെ.ബി.എം ഷെരീഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.എല്‍ റഷീദ് ഹാജി എന്നിവര്‍ അറിയിച്ചു.

ഖാസിയുടെ മരണം സംഭവിച്ച് അഞ്ച് വര്‍ഷമായി. പ്രാരംഭ തലത്തില്‍ തന്നെ കേസന്വേഷണത്തില്‍ അട്ടിമറി നടന്നതായി ആരോപണമുണ്ടായിരുന്നു. ഇത് വന്‍ ബഹുജന പ്രക്ഷോഭത്തിന് വഴിവെച്ചതോടെയാണ് കേസ് സി.ബി.ഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ സി.ബി.ഐ അന്വേഷണം ഫലപ്രദമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നല്‍കിയതെന്ന് നേതാക്കള്‍ പറഞ്ഞു.

എം.പിമാരായ ഇ. അഹമ്മദിനും, ഇ.ടി മുഹമ്മദ് ബഷീറിനും ഉദുമ മണ്ഡലം യൂത്ത് ലീഗ് നേതാക്കള്‍ നിവേദനം നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ഖാസി കേസ് വഴിത്തിരിവില്‍: അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

Keywords : Kasaragod, Kerala, Qazi death, Case, Investigation, Youth League, Special Investigation Team. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia