ഖാസി കേസ്: അന്വേഷണം ഇഴയുന്നതില്‍ ദുരൂഹതയെന്ന് സംയുക്ത സമര സമിതി
Jun 12, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 12/06/2016) പ്രമുഖ മത പണ്ഡിതനും, സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നടത്തുന്ന സി ബി ഐയുടെ പുനരന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഖാസി സംയുക്ത സമര സമിതി ഭാരവാഹികള്‍ ആരോപിച്ചു.
ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും, സി ബി ഐയുടെ ഒന്നാം സംഘവും അന്വേഷണം നടത്തി വര്‍ഷങ്ങള്‍ ഇഴഞ്ഞു നീങ്ങിയ കേസില്‍ സി ബി ഐയുടെ റിപോര്‍ട്ട് കോടതി തള്ളുകയും, തുടര്‍ന്ന് ഉന്നത മെഡിക്കല്‍ സംഘത്തിന്റെയും, വിദഗ്ദരുടെയും സഹായത്തോടെ കേസന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ ഉത്തരവ് വന്ന് നാല് മാസം പിന്നിട്ടിട്ടും സി ബി ഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ദുരൂഹതയുണ്ട്. പുനരന്വേഷണം നടത്തുന്ന സംഘം രണ്ടു തവണ ചെമ്പരിക്കയില്‍ വന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ചതും, ബന്ധുക്കള്‍ ഉള്‍പെടെയുള്ള ചിലരില്‍ നിന്നും മൊഴികള്‍ ശേഖരിച്ചതല്ലാതെ ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്തതായി കാണുന്നില്ല. അതേസമയം കേസന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടോയെന്ന സംശയത്തിലാണ് ജനങ്ങള്‍.
അന്വേഷണം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സി ബി ഐയുടെ ഭാഗത്ത് നിന്നും എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഖാസി സംയുക്ത സമര സമിതി നാലാം ഘട്ട ബഹുജന സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പ്രസ്താവിച്ചു.
ആദ്യ ഘട്ടത്തില്‍ കേസന്വേഷണം പ്രഹസനമാക്കുകയും, ഖാസിയുടെ മരണം മറ്റൊരു രീതിയില്‍ ചിത്രീകരിച്ച് അന്വേഷണത്തെ വഴി തെറ്റിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ കൈകൊള്ളണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമിതി നിവേദനം നല്‍കിയതായി ഭാരവാഹികളായ കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കെ എ ഹമീദ്, ഇബ്രാഹിം ചെര്‍ക്കള എന്നിവര്‍ അറിയിച്ചു.
Keywords : Qazi death, Investigation, CBI, C.M Abdulla Maulavi, Kasaragod, Chembarika, Action Committee.