city-gold-ad-for-blogger

ഖാസി കേസ്: പ്രതിഷേധജ്വാല തീര്‍ത്ത് ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച്

കാസര്‍കോട്: (www.kasargodvartha.com 10.12.2018) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും സിബിഐയിലെ പ്രത്യേക ടീമിനെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ ദിനമായ തിങ്കളാഴ്ച ആക്ഷന്‍ കമ്മിറ്റിയും കുടുംബവും ഹെഡ്‌പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നിന്ന് പ്രകടനമായാണ് ഹെഡ്‌പോസ്‌റ്റോഫീസിലേക്ക് എത്തിയത്.
ഖാസി കേസ്: പ്രതിഷേധജ്വാല തീര്‍ത്ത് ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ച്

നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ അണിനിരന്നു. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ഹനീഫ് ഹുദവി സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഉബൈദുല്ലാഹ് കടവത്ത്, അബൂബക്കര്‍ ഉദുമ, യൂസഫ് ബാഖവി, യൂസഫ് ഉദുമ, താജുദ്ദീന്‍ ചെമ്പരിക്ക, അബ്ദുല്ലകുഞ്ഞി ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  March, Post Office, Kasaragod, News, Qazi death, Protest, Qazi case: Protest march conducted to Head post office 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia