ഖാസി കേസ്: സി ബി ഐ അന്വേഷണം നീതി പൂര്‍വമാകണം- പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍
Apr 24, 2016, 10:30 IST
കോഴിക്കോട്: (www.kasargodvartha.com 24.04.2016) സമസ്ത സീനിയര്‍ ഉപാധ്യക്ഷനും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ടു സി ബി ഐയുടെ പുതിയ സംഘം നടത്തുന്ന അന്വേഷണം നീതി പൂര്‍വമാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പോലീസ് ഇത് ഗൗരവപരമായി കാണാതെ ഇതിനെ മറ്റൊരു വഴിക്ക് തിരിച്ചു വിടാന്‍ ശ്രമിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തിനും പൊതു സമൂഹത്തിനും നീതി ലഭിക്കുന്നത് വൈകാന്‍ ഇടയായത്.
ഇതിനെതിരെ അബ്ദുല്ല മൗലവിയുടെ ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സമസ്ത പോഷക ഘടകങ്ങളും, ആക്ഷന്‍ കമ്മിറ്റികളും നിയമയുദ്ധം നടത്തിയതിന്റെ ഫലമായാണ് ഹൈക്കോടതിയും, സി ജെ എം കോടതിയും ഹരജിക്കാര്‍ക്ക് അനുകൂല വിധിയും, സി ബി ഐയുടെ മുന്‍ റിപോര്‍ട്ട് തള്ളുകയും ചെയ്തത്. കേസന്വേഷണം നടത്തുന്ന സി ബി ഐയുടെ പുതിയ അന്വേഷണ സംഘം ഇക്കാര്യം ഗൗരവപരമായി എടുക്കുകയും കോടതി നിര്‍ദേശം നല്‍കിയ രൂപത്തില്‍ അന്വേഷണം നടത്തുകയും വേണം.
ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അന്വേഷണ സംഘം നീതി പൂര്‍വമായ അന്വേഷണം നടത്തി അബ്ദുല്ല മൗലവിയുടെ മരണത്തിനു പിന്നിലെ സത്യം പുറത്തു കൊണ്ട് വരണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
Keywords : Qazi death, Investigation, CBI, K.Aalikutty-Musliyar, Kasaragod.