ചെമ്പരിക്ക ഖാസി: പി ഡി പി കൂട്ട ഉപവാസം ഏപ്രില്‍ 4ന് സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്യും
Mar 31, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 31.03.2017) ചെമ്പരിക്ക - മംഗളൂരു ഖാസിയും സമസ്ത ഉപാധ്യക്ഷനും പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തില്‍ 'ഖാസിയുടെ ഘാതകരെ കണ്ടെത്തുക പി ഡി പി നിരന്തരപ്രക്ഷോഭത്തിലേക്ക്' എന്ന പേരില്‍ നാലിന് രാവിലെ 10 മണിക്ക് പി ഡി പി ഏകദിന ഉപവാസം പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരചോട്ടില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ അഹ് മദ് മഞ്ചേശ്വരം, സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍ എന്നിവര്‍ സംസാരിക്കും. വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ മത സംഘടനാ നേതാക്കളും പണ്ഡിതന്മാരും ദളിത് സംഘടനാ പ്രതിനിധികളും സംബന്ധിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പി ഡി പി നടത്താനുദ്ദേശിക്കുന്ന നിരന്തരം പ്രക്ഷോഭത്തിന്റെ പ്രഖ്യാപനം നടത്തും. പരിപാടി വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തലയും ജില്ലാ സെക്രട്ടറി യൂനസ് തളങ്കരയും അഭ്യര്‍ത്ഥിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Chembarika, Qazi death, PDP, Protest, Kasaragod, Inauguration, Hunger Strike, C.M Abdulla Maulavi.