ഖാസി കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
Apr 27, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2016) സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ ഖാസി സംയുക്ത സമര സമിതി ഭാരവാഹികളോടാണ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.
കഴിഞ്ഞ ദിവസം ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നതിന് വേണ്ടിയെത്തിതായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ഖാസി സംയുക്ത സമര സമിതി ഭാരവാഹികള്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും തങ്ങളുടെ ആവശ്യം കാണിച്ചു അദ്ദേഹത്തിന് നല്‍കിയ നിവേദനത്തെ സംബന്ധിച്ചു സംസാരിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സമിതി ഭാരവാഹികളോട് അദ്ദേഹം ഉറപ്പു നല്‍കിയത്.
2010 ഫെബ്രുവരി 15 നാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടുക്ക കല്ലിന് സമീപത്ത് കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാതെ പോലീസ് സംഭവത്തെ മറ്റൊരു തരത്തില്‍ ചിത്രീകരിച്ചു കേസന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് തുടക്കത്തില്‍ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങളും, ആക്ഷന്‍ കമ്മിറ്റികളും പ്രക്ഷോഭ സമരങ്ങള്‍ നടത്തുകയും കേസന്വേഷണം ക്രൈംബ്രാഞ്ചിനും, തുടര്‍ന്ന് സി ബി ഐക്കും കൈമാറി.
സി ബി ഐ സംഘവും പോലീസിന്റെ പാതയിലൂടെ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് കേസ് കോടതിയിലെത്തിയത്. സി ബി ഐ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം സി ജെ എം കോടതി സി ബി ഐ റിപോര്‍ട്ട് തള്ളിയതോടെ കേസ് നടപടികള്‍ കോടതിയില്‍ തുടര്‍ന്ന് പോകുന്ന സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഖാസി സംയുക്ത സമര സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
Keywords : Qazi death, Kasaragod, Oommen Chandy, Investigation, Case, Court, Public Prosecutor.