ഖാസി കേസ് അട്ടിമറിച്ചതിന് പിന്നില്‍ ഉന്നത ഇടപെടല്‍, പുനരന്വേഷണം വരെ സമരം: ഡോ.സുരേന്ദ്രനാഥ്
Aug 29, 2015, 09:54 IST
കാസര്‍കോട്: (www.kasargodvartha.com 29/08/2015) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്യേഷണം ശരിയായി നീങ്ങുന്നതിനിടയില്‍ ഏതോ കറുത്തകരങ്ങളുടെ ഇടപെടല്‍ കാരണം അട്ടിമറിക്കപ്പെട്ടുവെന്ന് ന്യായമായും സംശയിക്കപ്പെടുന്നുവെന്ന് ഡോ.സുരേന്ദ്രനാഥ് പ്രസ്താവിച്ചു. ഖാസി കേസ് സി ബി ഐയുടെ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്യേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് പുതിയ ടീമിനെക്കൊണ്ട് അന്യേഷണം നടത്തേണ്ടത് ആവശ്യമാണെന്നും മരണം കൊലപാതകമെന്ന് ബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്നതാണെന്നും എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആരെക്കുറിച്ചാണ് തങ്ങള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ആലോചിക്കാന്‍ കഴിയാത്ത അല്‍പന്മാരാണെന്ന് സംയുക്ത ഖാസി പ്രെഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നതിന് പിന്നില്‍ സമസ്ത എന്നുമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം കണ്ട മഹാനായ പണ്ഡിതനാണ് ഖാസിയെന്നും അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ എസ്.എസ്.എഫ് സജീവമായി ഉണ്ടാവുമെന്നും എസ് വൈ എസ് പ്രതിനിധിയും കാസര്‍കോട് സുന്നി സെന്റര്‍ ഇമാമുമായ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫിപറഞ്ഞു.
ഐ എന്‍ എല്‍, പിഡിപി, സോളിഡാരിറ്റി, ആര്‍എസ്പി, എസ് കെ എസ് എസ് എഫ്, എസ് എസ് എഫ്, എസ് വൈ എസ്, ജമാഅത്തെ ഇസ്ലാമി മനുഷ്യാവകാശ സമിതി തുടങ്ങി നിരവധി സംഘടനകളുടെ പ്രതിനിധികള്‍ പ്രസംഗിക്കുകയും സമരപരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും അന്യേഷണത്തിന് എല്ലാവിധ സഹായവാഗ്ദാനം ചെയ്യുകയും ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Qazi death, case, CBI, Qazi case: Dr. Surendranath's statement.
Advertisement: