city-gold-ad-for-blogger

ഖാസി കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം: ഖാസി സംയുക്ത സമര സമിതി

കാസര്‍കോട്: (www.kasargodvartha.com 24.04.2016) പ്രമുഖ മത പണ്ഡിതനും ചെമ്പരിക്ക - മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു നടന്നുവരുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തയ്യാറാകണമെന്ന് ഖാസി സംയുക്ത സമര സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ഇലക്ഷന്‍ നടന്ന സമയത്ത് കാസര്‍കോടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ സമിതിയും, ഖാസിയുടെ ബന്ധുക്കളും മറ്റും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു അദ്ദേഹത്തിനു നിവേദനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നു വരുന്നതിനാല്‍ ഇതിന്റെ വിധി വന്ന ശേഷം അബ്ദുല്ല മൗലവിയുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ ആവശ്യമായ എല്ലാ വിധ സഹായങ്ങളും ചെയ്യാമെന്ന വാഗ്ദാനം അദ്ദേഹം ആക്ഷന്‍ കമ്മിറ്റിക്കും മറ്റും നല്‍കിയിരുന്നു.

കേസില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധിയും, ലോക്കല്‍ പോലിസ് മുതല്‍ സി ബി ഐയുടെ ഒന്നാം സംഘം വരെയുള്ള അന്വേഷണ റിേപാര്‍ട്ട് സി ജെ എം കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ പുനരന്വേഷണവുമായി കേസ് മുമ്പോട്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ കേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു ഖാസി സംയുക്ത സമര സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം അയക്കുകയായിരുന്നു.

ഖാസി കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം: ഖാസി സംയുക്ത സമര സമിതി

Keywords : Qazi death, Investigation, CBI, Court, Kasaragod, CM Abdulla Maulavi, Qazi case: Demand for Public prosecutor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia