ഖാസി കേസ്: ബഹുജന കണ്‍വെന്‍ഷന്‍: രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും
Aug 16, 2015, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 16/08/2015) ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഈ മാസം 28ന് കാസര്‍കോട്ട് സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ ചെര്‍ക്കളയില്‍ ചേര്‍ന്ന ഖാസി ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഉത്തര മലബാറിലെ തന്നെ വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് തന്റെ ജീവിതം മാറ്റി വെച്ച കീഴൂര്‍ - മംഗളൂരു സംയുക്ത ഖാസിയുമായിരുന്ന സി.എം ഉസ്താദിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നതിന് ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചുചേര്‍ക്കുന്ന ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, അബ്ദുല്ലക്കുഞ്ഞി വൈ, പി.എച്ച് അസ്ഹരി ആദൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, അബ്ദുല്‍ ബാസിത്ത് ചെമ്പരിക്ക, ഇബ്രാഹിം ചെമ്പരിക്ക, നൗഫല്‍ സാദിഖ് ചെര്‍ക്കള, മുസ്താഖ് മേനംഗോട്, മുസ്തഫ, അസീസ് പാട്‌ലടുക്ക, ഫസല്‍ റഹ് മാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Keywords : Kasaragod, Qazi Death, Case, Investigation, Convention, Kerala, CM Abdulla Maulavi.