പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ കാസര്‍കോട് ഖാസിയായി സ്ഥാനമേറ്റു
Oct 18, 2013, 17:57 IST
തളങ്കര: കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ പുതിയ ഖാസിയായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സ്ഥാനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ പണ്ഡിതന്‍മാരും മത നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങിലാണ് ആലിക്കുട്ടി മുസ്ലിയാരുടെ സ്ഥാനാരോഹണം നടന്നത്.
അസര്‍ നിസ്‌കാരത്തിന് ശേഷം നടന്ന മാലിക് ദീനാര്‍ മഖാം സിയാറത്തിന് സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അദ്ദേഹം സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഖാസിയെ തലപ്പാവ് അണിയിച്ചു.
ചടങ്ങില്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനായിരുന്നു. പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇ.കെ മഹമൂദ് മുസ്ലിയാര്‍ സയ്യിദ് ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ സലാം മൗലവി പി.കെ.പി, സി.ടി അഹമദ് അലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസി മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി, യഹയ തളങ്കര, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ മൂഡുബിദിരെ, എന്‍.എ അബൂബക്കര്‍, പൂനെ അബ്ദുര്‍ റഹ് മാന്‍ ഹാജി, കെ.എസ് മുഹമ്മദ്കുഞ്ഞി ഹാജി, എം.എ അബ്ദുര്‍ റഹ് മാന്‍ ഹാജി, മഹമൂദ് ഹാജി കടവത്ത്, എ. അബ്ദുര്‍ റഹ് മാന്‍, മുക്രി സുലൈമാന്‍ ഹാജി ബാങ്കോട് തുടങ്ങിയ നേതാക്കളും മതപണ്ഡിതന്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. ഖാസിയായി ചുമതലയേറ്റ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മറുപടി പ്രസംഗം നടത്തി.
ഖാസിയായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ പുതിയ ഖാസിയായി തിരഞ്ഞെടുത്തത്. തന്റെ ഖാസി പദവി അള്ളാഹുവിന്റെ നിയോഗമാണെന്നും സമുദായത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ പദവി പ്രയോജനപ്പെടുത്തുമെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
Photos: Zubair Pallickal
Keywords : Thalangara, Kasaragod, Kerala, Jamaath, Malik deenar, Qazi, Accession, Prof. K Alikkutty Musliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: