ഖാസി കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന: ഖാസി സംയുക്ത സമരസമിതി
Nov 15, 2013, 19:32 IST
ഖാസിയുടെ മരണത്തിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ തിരക്കഥയെഴുതി വളരെ വിദഗ്ധമായി നടപ്പിലാക്കിയ നാടകത്തിന്റെ അന്ത്യമാണ് ഖാസിയുടെ മരണം. പ്രാഥമിക തെളിവുകള്‍ പോലും ശേഖരിക്കാതെയും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വരുന്നതിന് മുമ്പായും ലോക്കല്‍ പോലീസ് ഖാസിയുടെ മരണത്തെ ആത്മഹത്യയായി ചിത്രീകരിക്കുകയും ചെയ്തത് തന്നെ ഗൂഢാലോചനയുടെ ഒന്നാമത്തെ തെളിവാണ്.

ഖാസി മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒരു കാറില്‍ പണ്ഡിതവേഷ ധാരികളായ നാലഞ്ചോളം പേര് കടുക്കകല്ലിന് സമീപത്ത് വരികയും പാറക്കുമുകളില്‍ ചുറ്റിക്കറങ്ങി തിരിച്ചുപോവുകയുമുണ്ടായ സംഭവം ദൃക്സാക്ഷികള്‍ സി.ബി.ഐ.ക്ക് കൈമാറിയിരുന്നു. കൂടാതെ ഖാസി മരിച്ച രാത്രി മൂന്ന് മണിക്ക് ഒരു വെളുത്ത കാര്‍ കടുക്കകല്ലിന് സമീപത്ത് നിര്‍ത്തിയിട്ടതും ഏകദേശം പ്രസ്തുത സമയത്തുതന്നെ ഒരു നിലവിളികേട്ടതും സാക്ഷികള്‍ മൊഴിനല്‍കിയിട്ടും ഇതൊന്നും പരിശോധിക്കാതെ ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് ഫയല്‍ ക്ലോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ വന്‍ലോബികള്‍ തന്നെ കിണഞ്ഞ്പരിശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്കിയ അഞ്ചോളം ഹര്‍ജികള്‍ വാദത്തിനായി പരിഗണിക്കാനിരിക്കെ അന്വേഷിച്ച പല കേസുകളിലും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയ സി.ബി.ഐ. അഡീഷണല്‍ എസ്.പി. നന്ദകുമാരന് നായര്‍ ഫൈനല്‍ റിപോര്‍ട്ട് ട്രയല്‍ കോര്‍ട്ടില്‍ നല്കിയിട്ടുണ്ടെങ്കില് അത് കേരള ഹൈക്കോടതിയോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയായിട്ട് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും സംയുക്തസമരസമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Qazi death, Case, CBI, Report, CM Abdulla Maulavi, High Court, Kanhangad, Assault, Gulf, Injured, Mobile Phone, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.