ഖത്തര്‍മലയാളി മാന്വലിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
Apr 16, 2013, 19:05 IST
മലപ്പുറം: ഖത്തറിലെ മീഡിയപ്ലസിന്റെ ഖത്തര്‍മലയാളി മാന്വലിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സി. പി. ബാവ ഹാജി കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫ പെരിഞ്ചീരിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.
ഖത്തറിലെ സാമൂഹിക, കലാ-സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ, ജനസേവന മേഖലകളില്‍ മികച്ച സേവനം നല്‍കുന്ന മലയാളികളെ പരിചയപ്പെടുത്തിയുള്ളതാണ് പുതിയ പതിപ്പ് 350 ലേറെ പ്രവാസികളുടെ വിവരം ഇതില്‍ നിന്ന് ലഭ്യമാവും. മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയുള്ള മലയാളിയുടെ വിദേശ സഞ്ചാരത്തിന്റെ വേദനകള്‍ മുതല്‍ അവരുടെ വളര്‍ചയുടെ നാഴികകല്ലുകള്‍ വരെ രണ്ടാം പതിപ്പിന്റെ സവിശേഷതയാണ്.
വിവിധ മേഖലകളില്‍ വിജയം കണ്ടെത്തിയ ഖത്തറിലെ പ്രവാസി മലയാളികളുടെ കഠിനാധ്വാനവും ക്ഷമയും അര്‍പണ ബോധവും വ്യക്തമാവുന്നതാണ് മാന്വലിലെ പരിചയപ്പെടുത്തലുകള്‍. ചരിത്രഗ്രന്ഥങ്ങളിലൊന്നും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതം പകര്‍ത്തി അത് വരും തലമുറയ്ക്ക് മാര്‍ഗദീപവും ആവേശവുമാവുന്ന പിന്‍ബലമാവുക എന്നതാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചീഫ് എഡിറ്റര്‍ അമാനുള്ള വടക്കാങ്ങര പറഞ്ഞു.
Keywords: Media plus, Qatar Malayali mannual, Release, Malappuram, Press club, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News