city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍ KMCC ഉദുമ മണ്ഡലം 25 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കും

കാസര്‍കോട്: (www.kasargodvartha.com 16.08.2014) അവശത അനുഭവിക്കുന്ന 25 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം (ബൈത്തുറഹ്മ) നല്‍കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഖത്തര്‍ KMCC ഉദുമ മണ്ഡലം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഉദുമ മണ്ഡലത്തില്‍പെട്ട ദേലംപാടി, ചെമ്മനാട്, ഉദുമ എന്നീ പഞ്ചായത്തുകളില്‍ നല്‍കുന്ന പാര്‍പ്പിടങ്ങളുടെ ശിലാകര്‍മം 18ന് വൈകുന്നേരം നാല് മണിക്ക് ചെമ്പിരിക്കയില്‍ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ മാങ്ങാട് സ്വാഗതം ആശംസിക്കും. ചെമ്പിരിക്ക വാര്‍ഡ് പ്രസിഡന്റ് താജുദ്ദീന്‍ ചെമ്പിരിക്ക അദ്ധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ എം.സി. ഖമറുദ്ദീന്‍, എ. അബ്ദുര്‍റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.ബി. അബ്ദുല്‍ റസാഖ് എംഎല്‍എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മണ്ഡലം നേതാക്കളായ എം.എസ്. മുഹമ്മദ് കുഞ്ഞി, ശാഫി കട്ടക്കാല്‍, ഖത്തര്‍ കെഎംസിസി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും മുസ്ലിം ലീഗിന്റെയും പോഷക സംഘടനകുളുടെയും ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിക്കും.

ഇരുപതിനായിരത്തോളം മെമ്പര്‍മാരുള്ള ഖത്തര്‍ കെ.എം.സിസി. നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റു പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓരോ പ്രവര്‍ത്തകരില്‍നിന്നും ദിവസേന ലഭിക്കുന്ന ഒരുറിയാല്‍ കൊണ്ട് കോടിക്കണക്കിന് രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ കെ.എം.സി.സി. നടത്തുന്നത്. ഒരു പ്രവര്‍ത്തന്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് ആറു ലക്ഷം രൂപ സംഘടന നല്‍കും. ഈ സ്‌നേഹ സുരക്ഷാ പദ്ധതിയില്‍ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ഖത്തര്‍ ജീവിതം മതിയാക്കി നാട്ടിലേക്കുവരുന്ന പ്രവര്‍ത്തകര്‍ക്ക് രണ്ടു ലക്ഷം രൂപവീതവും നല്‍കുന്നു. ഇതുവരെയായി ഏഴ് കോടിയോളം രൂപ സംഘടന ഇങ്ങനെ നല്‍കിയിട്ടുണ്ട്. സംഘടന കേരളത്തിനകത്ത് നൂറോളം വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ കെ.എം.സി.സി.യുടെ പ്രഥമ സംരംഭമാണ് തിങ്കളാഴ്ച ചെമ്പിരിക്കയില്‍ ഉദുമ മണ്ഡലം കമ്മിറ്റി തുടക്കം കുറിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍ KMCC സ്റ്റേറ്റ് സെക്രട്ടറി കെ.എസ് മുഹമ്മദ് കുഞ്ഞി ഉദുമ, ജില്ലാ KMCC ജനറല്‍ സെക്രട്ടറി കെ.എസ് അബ്ദുല്ല കുഞ്ഞി, ഖാദര്‍ ഉദുമ, KMCC ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ മാങ്ങാട്, ബൈത്തുറഹ്മ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ മജീദ് ചെമ്പരിക്ക ഖത്തര്‍, ജില്ലാ KMCC സെക്രട്ടറി മൊയ്തു ബേക്കല്‍, താജുദ്ദീന്‍ പെമ്പരിക്ക എന്നിവര്‍ സംബന്ധിച്ചു.

ഖത്തര്‍ KMCC ഉദുമ മണ്ഡലം 25 കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചുനല്‍കും


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia