city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍-കാസര്‍കോട് ജമാഅത്ത് നല്‍കുന്ന 15 വീടുകളുടെ തറക്കല്ലിടല്‍ 9ന് ഹൈദരലി തങ്ങള്‍ നിര്‍വ്വഹിക്കും

കാസര്‍കോട്: (www.kasagodvartha.com 06.08.2014) ഖത്തര്‍ ആസ്ഥാനമായി 1976 ല്‍ രൂപീകൃതമായ ഖത്തര്‍-കാസര്‍കോട് മുസ്ലീം ജമാഅത്ത് സാമൂഹ്യ-സേവന-ജീവകാരുണ്യ രംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ 40-ാം വാര്‍ഷികം ആഘോഷിക്കുന്ന സാഹജര്യത്തില്‍ കനിവ് എന്ന പേരില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കനിവ് പദ്ധതിയുടെ ഭാഗമായി വൃക്ക രോഗം മൂലം ദുരിതം അനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. കനിവ് പദ്ധതിയുടെ ബൃഹത്തായൊരു പരിപാടി 15 കുടുംബാംങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കുന്ന സംരംഭമാണ്്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ചൗക്കി പെരിയടുക്കത്ത് എട്ട് വീടുകളുടെ നിര്‍മ്മാണം ആരംഭിക്കും. ഇതിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഓഗസ്റ്റ് 9 ന് വൈകീട്ട് 4 മണിക്ക് ചൗക്കി പെരിയടുക്കം എം.പി.ക്യാമ്പസില്‍ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

ഖത്തര്‍ കാസര്‍കോട് മുസ്ലീം ജമാഅത്ത് പ്രസിഡന്റ്  ഡോ.എം.പി ഷാഫി ഹാജി പദ്ധതി പ്രദേശത്തിന്റെ പ്രമാണം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്്ദുല്ലയ്ക്ക് കൈമാറും. എം.എല്‍.എമാരായ എന്‍.എ.നെ്ല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, മുന്‍ മന്ത്രി സി.ടി.അഹമ്മദലി, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.എ.അബ്ദുല്ല, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍, ജില്ലാ കകലക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍, ഗള്‍ഫ് വ്യവസായി സഹ്യ തളങ്കര, ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, ഡോ.എന്‍.എ.മുഹമ്മദ്, ഡോ.പി.എ.ഇബ്രാഹിം ഹാജി, സി.എച്ച്.കുഞ്ഞമ്പു, പി.എ.അഷറഫലി, അസീസ് കടപ്പുറം, ജില്ലാ പ്ലാനിംഗ്് ബോര്‍ഡ് അംഗം എ.അബ്ദുര്‍ റഹ്മാന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഗോപാല കൃഷ്്ണഭട്ട് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ജമാഅത്ത് ട്രഷറര്‍ എം.ലുഖ്മാനുല്‍ ഹക്കീം സ്വാഗതം ആശംസിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഖത്തര്‍-കാസര്‍കോട് മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ഡോ.എം.പി.ഷാഫി ഹാജി,  ജമാഅത്ത് ട്രഷറര്‍ എം.ലുഖ്മാനുല്‍ ഹക്കീം, ജമാഅത്ത് വൈസ് പ്രസിഡന്റ് മുസതഫ ബാങ്കോട്, സ്വാഗത സംഘം ജോ.കണ്‍വീനര്‍ ടി.എ.ഷാഫി എന്നിവര്‍
സംബന്ധിച്ചു.

ഖത്തര്‍-കാസര്‍കോട് ജമാഅത്ത് നല്‍കുന്ന 15 വീടുകളുടെ തറക്കല്ലിടല്‍ 9ന് ഹൈദരലി തങ്ങള്‍ നിര്‍വ്വഹിക്കും



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia