ഖത്തര്‍ ഇബ്രാഹിം ഹാജി എഷ്യ ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി
Aug 5, 2014, 18:02 IST
കളനാട്: (www.kasargodvartha.com 05.08.2014) ഏഷ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡ് നേപ്പാള്‍ ഉപ പ്രധാന മന്ത്രി ബംദേവ് ഖൗതമിയില്‍ നിന്നും പ്രമുഖ വ്യവസായി ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പ്രൗഢമായ ചടങ്ങില്‍ ഏറ്റുവാങ്ങി. ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ തെരെഞ്ഞെടുത്ത മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തനത്തിനാണ് ഇബ്രാഹിം ഹാജിയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
കാഠ്മണ്ഠു സോളാരി ഹോട്ടലില്‍ ഇന്‍ഡോ നേപ്പാള്‍ സൗഹൃദ സെമിനാറിലാണ് നേപ്പാള്‍ വ്യവസായ മന്ത്രി കര്‍ണ ബഹദൂര്‍ താപ, കൃഷി മന്ത്രി പ്രഭാദ് പ്രജലുല്‍, സി.ബി.ഐ ഡയറക്ടര്‍ നാരായണ കൃഷ്ണ, ഇന്ത്യ മതകാര്യ അംബാസഡര്‍ മഹേഷ് ആചാര്യ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് സമ്മാനിച്ചത്.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട്, പ്രമുഖ വിദ്യാഭ്യാസ സമുച്ഛയമായ മലബാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷറര്‍, എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡണ്ട്, കളനാട് ജമാഅത്ത് പ്രസിഡണ്ട്, കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ ഇബ്രാഹിം ഹാജി പ്രവര്‍ത്തിച്ചു വരുന്നു.
നിര്‍ധനരെയും അശരണരെയും കണ്ടെത്തി സഹായം നല്‍കുന്നതിലും ടിബി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ക്ഷയ രോഗികള്‍ക്കുള്ള സാന്ത്വനസ്പര്‍ശം പദ്ധതി ഏറ്റെടുക്കുന്നതിലും ഇബ്രാഹിം ഹാജി കാട്ടിയ താല്‍പര്യം ഏറെ പ്രശംസ നേടിയിരുന്നു. വര്‍ഷംതോറും നടത്തിവരുന്ന സാന്ത്വനസ്പര്‍ശം പദ്ധതിയുടെ ഭാഗമായുള്ള പോഷാകാഹാര വിതരണം തന്റെ ആയുഷ് കാലം മുഴുവന്‍ നിറവേറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
നേരത്തെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള നെഹ്‌റു അവാര്‍ഡിനും ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അര്‍ഹനായിരുന്നു.

Also Read:
ബോംബ് ഗാസ ഗെയിം ഗൂഗിള്‍ പിന്‍വലിച്ചു
Keywords : Kalanad, Award, SYS, President, Kasaragod, Kerala, Qatar Ibrahim Haji Kalanad, Asia International Award.