city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നു പതിറ്റാണ്ടുകാലത്തെ സേവനമികവിന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് എംഐസിയുടെ ആദരം

ചട്ടഞ്ചാല്‍:(www.kasargodvartha.com 14.10.2014) സാമൂഹ്യ സേവന പ്രവര്‍ത്തന മികവിന് കാര്‍ഫോര്‍ണിയ ആഷ്‌ലി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് കരസ്ഥമാക്കിയ സുന്നിയുവജന സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും എം ഐസി ട്രഷററുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ആദരിച്ചു.

മൂന്നുപതിറ്റാണ്ടു കാലത്തെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാന്ത്വന ആതുര സേവനമങ്ങളുമായി ജനകീയരംഗത്തെ നിത്യസാന്നിധ്യമായ ഖത്തര്‍ ഇബ്രാഹിം ഹാജിക്ക് എംഐസി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉപഹാരം നല്‍കി. എംഐസി വൈസ് പ്രസിഡണ്ട് ടിഡി അഹ്്മദ് ഹാജി ഷാളണിയിച്ചു.

ചട്ടഞ്ചാല്‍ മാഹിനാബാദ് എം ഐസി ക്യാമ്പസില്‍ നടന്ന ആദരണ സമ്മേളനം എംഐസി സീനിയര്‍ വൈസ് പ്രസിഡണ്ട് മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍ ഉദ്ഘാടനം ചെയ്തു. ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ഡോ. സലീം നദ്‌വി വെള്ളമ്പ്ര അനുഗ്രഹ ഭാഷണം നടത്തി. ഡോ. ഇബ്രാഹിം ഹാജി കളനാട് മറുപടി പ്രസംഗം നടത്തി. പാണക്കാട് മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരുമകന്‍ യൂസുഫ് തങ്ങള്‍ കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു.

അംഗീകാരങ്ങളും ആദരവുകളും സ്വീകരണങ്ങളും സേവനപാതയിലെ നന്മകള്‍ വിതക്കുന്ന പ്രചോദനങ്ങളാവട്ടെയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ത്വാഖാ അഹ്്മദ് മൗലവി ആശംസിച്ചു. എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. സൃഷ്ടാവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ സൃഷ്ടിക്ക് ചെലവഴിക്കുന്ന മഹത് വ്യക്തിത്വങ്ങള്‍ ഇഹലോകത്തും പരലോകത്തും പുണ്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹത്തില്‍ നന്ദിയുള്ളവനായി സമൂഹനന്മക്കും ദേശത്തിന്റെ വികസനത്തിനും നിലകൊള്ളുമെന്ന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പരിപാടിയില്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സിഎച്ച് അബദുല്ലക്കുഞ്ഞി ചെറുകോട്, മുഹമ്മദ് കുഞ്ഞി ഹാജി പാക്യര, അബ്ബാസ് കുന്നില്‍, , മല്ലം സുലൈമാന്‍ ഹാജി, കൊവ്വല്‍ ആമു ഹാജി, ഹമീദ് ഉദുമ, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, മൊയ്തു മൗലവി പുഞ്ചാവി, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ചെങ്കള അബ്ദുല്ല ഫൈസി, ശാഫി ഹാജി ബേക്കല്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, റശീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കളനാട്, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശാദി, ടിഡി കബീര്‍ തെക്കില്‍, എംഎച്ച് മുഹമ്മദ് മാങ്ങാട്, റഫീഖ് മാങ്ങാട്, ഇല്യാസ് കട്ടക്കാല്‍, റഫീഖ് ഹദ്ദാദ് നഗര്‍, മുനീര്‍ ബന്താട്, സയ്യിദ് ബൂര്‍ഹാന്‍ ഇര്‍ശാദി ഹുദവി, ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, നൗഫല്‍ ഹുദവി ചോക്കാട്, മുജീബ് ഹുദവി വെളിമുക്ക്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ള ഇര്‍ശാദി ഹുദവി കടബ, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി, അബ്ദുല്‍ റഹ്മാന്‍ ഇര്‍ശാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ശാദി ഹുദവി, ജുനൈദ് ഇര്‍ശാദി ഹുദവി പുണ്ടൂര്‍, ഫള്‌ലുറഹ്മാന്‍ ഇര്‍ശാദി ഹുദവി, അനസ് ഇര്‍ശാദി ഹുദവി നായന്മാര്‍മൂല, അബ്ദുല്‍ അസീസ് ഇര്‍ശാദി ഹുദവി സീതാംഗോളി, ഹസൈനാര്‍ വാഫി, ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, ജസീല്‍ ഹുദവി, ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട്, റഊഫ് ഹുദവി, അലി അക്ബര്‍ ഹുദവി, റാഫി ഹുദവി,   തുടങ്ങിയവര്‍ സംബന്ധിച്ചു.
(PR-MIC/ PRESS RELEASE)


മൂന്നു പതിറ്റാണ്ടുകാലത്തെ സേവനമികവിന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് എംഐസിയുടെ ആദരം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Qatar, MIC, chattanchal, kasaragod, Award, Felicitation, Kerala, Qatar Ibrahim Haji felicitated by MIC

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia