city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖൈ­­റു­ന്നി­സ­യു­ടെ മരണം: ആ­ക്ഷന്‍ ക­മ്മി­റ്റി ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്ക് നി­വേദ­നം നല്‍­കി

ഖൈ­­റു­ന്നി­സ­യു­ടെ മരണം: ആ­ക്ഷന്‍ ക­മ്മി­റ്റി ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ക്ക് നി­വേദ­നം നല്‍­കി
കാസര്‍­കോട്: കുമ്പ­ഡാജെ നാരംമ്പാടി­യിലെ ജി.കെ. അബ്ദുല്ല­യുടെ  മകള്‍ ഖൈറു­ന്നിസ ഭര്‍തൃ­വീ­ട്ടിലെ കിണ­റ്റില്‍ ദുരൂഹ സാഹ­ച­ര്യ­ത്തില്‍ മ­രി­ച്ച സം­ഭ­വ­ത്തില്‍ ആ­ക്ഷന്‍ ക­മ്മി­റ്റി കാസര്‍­കോ­ട്ടെത്തിയ ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്ണ­ന് നി­വേദ­നം നല്‍­കി. ആ­ഗ­സ്­റ്റ് 18 ന് രാവി­ലെ­യാ­ണ് ഖൈ­­റുന്നിസ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. മര­ണ­ത്തിലെ ദുരൂ­ഹത നീക്കാന്‍ സത്യ­സ­ന്ധവും നിഷ്പ­ക്ഷ­വു­മായ അന്വേ­ഷ­ണം ആ­വ­ശ്യ­പ്പെട്ട് കക്ഷി രാഷ്ട്രീയ ഭേ­ദ­മെ­ന്യെ­യാണ് നാട്ടു­കാര്‍ രൂപീ­ക­രിച്ച ആക്ഷന്‍ കമ്മി­റ്റിക്ക് വേ­ണ്ടി മ­ന്ത്രിക്ക് നിവേ­ദനം നല്‍­കി­യത്.

മര­ണ­പ്പെ­ട്ട ഖൈറു­ന്നി­സയും അബ്ദുല്‍ ലത്തീഫും തമ്മി­ലുള്ള വിവാഹം 2006 മാര്‍ച് 12­ നാ­യി­രുന്നു. വിവാഹ ശേഷം ഭര്‍തൃ­വീ­ട്ടി­ലാ­യി­രുന്നു ഖൈറു­ന്നിസ താമ­സി­ച്ചി­രു­ന്നത്. ഇവര്‍ക്ക് മൂന്നര വയ­സ്സുള്ള ആണ്‍കു­ട്ടി­യു­ണ്ട്. അബ്ദുല്‍ ലത്തീ­ഫിനെ കൂടാതെ ഇബ്രാഹിം കൊറ്റുമ്പ (ഉ­പ്പ). ബീഫാ­ത്വിമ (ഉ­മ്മ), ഷാഫി (അ­നു­ജന്‍), യൂസഫ് (അ­നു­ജന്‍), സി.കെ. മുഹ­മ്മദ് (ജ്യേഷ്ഠന്‍) മുത­ലാ­യ­വ­രാണ് വീട്ടില്‍ താമസം. ഇവരെ കൂടാതെ റഫീഖ് എന്ന മറ്റൊരു സഹോ­ദ­രനും അബ്ദുല്‍ ലത്തീ­ഫി­നു­ണ്ട്.

അബ്ദുല്‍ ലത്തീഫും മൂന്ന്‌ സഹോ­ദ­രന്‍മാരും ഗള്‍ഫി­ലാണ് ജോലി ചെയ്യു­ന്ന­ത്. ഖൈറു­ന്നി­സ­യോട് കൂടു­തല്‍ സ്ത്രീധനം ആവ­ശ്യ­പ്പെടു­കയും പര­പു­രു­ഷ­ബന്ധം ആരോ­പി­ക്കു­കയും ഭര്‍ത്താവും വീട്ടു­കാരും നിര­ന്തരം ശാരീ­രി­ക­മായും മാന­സി­ക­മായും പീഡിപ്പി­ക്കുക­യും­ ചെ­യ്­തി­രു­ന്നു. ഇക്കാ­ര്യം ഖൈറു­ന്നിസ തന്റെ രക്ഷി­താ­ക്കളെ അറി­യി­ച്ചി­രു­ന്നു­വെ­ങ്കിലും സാമ്പ­ത്തി­ക­മായി വളരെ ബുദ്ധി­മു­ട്ട് അനു­ഭ­വി­ക്കുന്ന അവര്‍ എങ്ങ­നെ­യെ­ങ്കിലും പിടിച്ചു നില്‍ക്കാന്‍ ആവ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു. ഖൈറു­ന്നി­സക്ക് വിവാ­ഹ­പ്രാ­യ­മെ­ത്തിയ മൂന്ന് അനു­ജത്തിമാര്‍ കൂടി­യു­ണ്ട്.

18­ ന് രാവിലെ 8.30 നാണ്‌ ഖൈറു­ന്നിസയെ ഭര്‍ത്താവിന്റെ വീട്ടിലെ കിണ­റ്റില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃത­ദേഹം പുറ­ത്തെ­ടുത്ത് കാ­സ­ര്‍­കോട് ഗവണ്‍­മെന്റ്‌ ആശു­പ­ത്രി­യി­ലെ­ത്തി­ക്കു­ക­യും മര­ണ­ത്തില്‍ സംശ­യമുയര്‍­ന്ന­തി­നാല്‍ പരി­യാരം മെഡി­ക്കല്‍ കോളേജ് ആശു­പ­ത്രി­യി­ലേക്ക് പോസ്റ്റ്‌മോര്‍ട്ട­ത്തി­നായി കൊണ്ടു­പോ­വു­ക­യു­മാ­യി­രുന്നു. മക­ളുടെ ദുര­ന്ത­മ­റിഞ്ഞ് ഓടി എത്തിയ ഉപ്പ   അബ്ദുല്ലയോടും മറ്റും വളരെ അസ­ഭ്യ­മായ ഭാഷ­യി­ലാണ് ഭര്‍തൃ­പി­താവ് സംസാ­രി­ച്ച­തെന്നും ആ­ക്ഷന്‍ ക­മ്മി­റ്റി­യു­ടെ നി­വേ­ദ­ന­ത്തില്‍ പ­റ­യു­ന്നു. അതേ സമ­യം തന്നെ അബ്ദുല്‍ ലത്തീ­ഫിന്റെ അനു­ജന്‍ റഫീഖ്, ഉപ്പ ഇബ്രാ­ഹിം ഖമറു­ന്നി­സ­യുടെ തലയ്ക്ക് വടി­കൊണ്ട് അ­ടിച്ച് കിണ­റ്റി­ലി­ട്ടെന്ന് പ­റ­ഞ്ഞ­തായും നി­വേ­ദ­ന­ത്തില്‍ ചൂ­ണ്ടി­ക്കാട്ടി. ഭര്‍തൃ വീട്ടു­കാ­രുടെ പെരു­മാറ്റത്തി­ലും ഖൈറു­ന്നിസ സ്വയം കിണ­റ്റില്‍ ചാടി­യ­ത­ല്ലെന്ന് വ്യക്ത­മാ­യി­രു­ന്നു.

ഖൈറു­ന്നി­സ­യു­ടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട് പ്രകാരം വെള്ള­ത്തില്‍ മുങ്ങി­യാണ് മരണം സംഭ­വി­ച്ചത് എന്നാ­ണ് വ്യ­ക്ത­മാ­ക്കിയിട്ടു­ള്ള­ത്. എ­ന്നാല്‍ വെള്ളം ശരീ­ര­ത്തി­ന­കത്ത് ചെന്ന­തായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ടിലി­ല്ല. തലക്കും മറ്റും മാര­ക­മായ മുറി­വുക­ളു­ണ്ടാ­യിട്ടും തല­ക്കേറ്റ ക്ഷ­തം­ അബോധാ­വ­സ്ഥ­യില്‍ വെള്ള­ത്തില്‍ മുങ്ങുന്ന സമ­യത്ത് സംഭ­വി­ച്ച­താ­ണെന്ന വിചി­ത്ര­മായ നിഗ­മ­ന­മാണ് റിപോര്‍ട്ടി­ലു­ള്ള­ത്. പോലീസ് ഈ വിഷ­യ­ത്തില്‍ ഖൈറു­ന്നി­സ­യുടെ ഭര്‍തൃ വീട്ടു­കാരെ സംര­ക്ഷി­ക്കുന്ന നില­പാ­ടാണ് തുടക്കം മുതലേ സ്വീക­രി­ച്ച­ത്.

ഖൈറു­ന്നി­സ­യുടെ ഭര്‍തൃ വിട്ടു­കാര്‍ പീഡി­പ്പി­ക്കു­ന്ന­തി­നി­ട­യി­ലാണ് കൊല ചെയ്യ­പ്പെ­ട്ടത് എന്ന രക്ഷി­താ­ക്ക­ളു­ടെയും നാട്ടു­കാ­രു­ടെയും അഭി­പ്രായം മാനി­ക്കാ­തെ­യാണ് അസ്വാഭാ­വിക മര­ണ­ത്തിന് ബദി­യ­ടുക്ക പോലീസ് ക്രൈം നമ്പര്‍ 402/12 ആയി കേസ് റജി­സ്റ്റര്‍ ചെയ്തത്. അന്വേ­ഷണ ചുമ­ത­ലയുള്ള പോലീസ് ഉദ്യോ­ഗ­സ്ഥ­രോട് ഖൈറു­ന്നി­സ­യുടെ രക്ഷി­താ­ക്ക­ളും നാട്ടു­കാരും ഇതേ കുറിച്ച് സംസാ­രി­ച്ച­പ്പോള്‍ ഖൈറു­ന്നി­സ­യുടെ ദേഹത്ത് മര്‍ദന­മേറ്റ യാതൊരു പരി­ക്കു­കളും ഇല്ലെന്നും വെള്ള­ത്തില്‍ മുങ്ങി മരി­ച്ച­താ­യി­രുന്നു എന്നാണ്‌ വിശദീ­ക­ര­ണം.

പിന്നീട് 498/A, 306, 304-B എന്നീ വകു­പ്പു­കള്‍ കൂട്ടി­ചേര്‍ത്തു­കൊണ്ട് കോട­തി­യില്‍ റിപോര്‍ട്‌ സമര്‍പിക്കു­കയും അബ്ദുല്‍ ലത്തീ­ഫി­നെയും മറ്റു­ള്ള­വ­രെയും പ്രതി ചേര്‍ക്കു­കയും ചെയ്തു. എ­ന്നാല്‍ ഖൈറു­ന്നിസ ആത്മ­ഹത്യ ചെയ്­ത­ത­ല്ലെ­ന്നാണ് രക്ഷി­താ­ക്കളും നാട്ടു­കാരും ഉറച്ച് വിശ്വ­സി­ക്കു­ന്ന­ത്. ഖൈറു­ന്നി­സ­യുടെ ഭര്‍തൃ വീട്ടുകാരെ പോലീസ് കസ്റ്റ­ഡി­യില്‍ എടു­ത്തു­വെ­ങ്കി­ലും അവരെ ചോദ്യം ചെയ്ത് മൊഴി രേഖ­പ്പെ­ടു­ത്തു­വാന്‍ പോലീസ് തയ്യാ റാ­യി­ട്ടി­ല്ല. ഖൈറു­ന്നിസ മരി­ച്ച­തിനു ശേഷം അബ്ദുല്‍ ലത്തീഫ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തി­യി­രു­ന്നെ­ങ്കിലും പോലീസ് അയാളെ അറസ്റ്റ് ചെയ്യു­വാനോ മൊഴി രേഖ­പ്പെ­ടു­ത്തുവാനോ തയ്യാ­റാ­യി­ട്ടി­ല്ല. ചുരു­ങ്ങിയ ദിവ­സ­ത്തി­നു­ള്ളില്‍ ല­ത്തീഫ് തിരിച്ചു ഗള്‍ഫി­ലേക്ക് പോവു­കയും ചെയ്തു.

നാട്ടു­കാരും രക്ഷി­താ­ക്ക­ളും ഖൈറു­ന്നി­സ­യുടെ മരണം ആത്മ­ഹത്യ അല്ല കൊല­പാ­ത­ക­മാണ് എന്ന് ഉറച്ച് വിശ്വ­സി­ക്കു­മ്പോഴും അങ്ങനെ ബോധ്യ­പ്പെ­ടു­ത്തി­യ­പ്പോഴും അന്വേ­ഷണ ചുമ­ത­ല­യുള്ള കാ­സ­ര്‍­കോട് എ.എസ്.­പി. അട­ക്ക­മുള്ള ഉദ്യോ­ഗ­സ്ഥര്‍ തികഞ്ഞ ലാഘ­വ­ത്തോ­ടെയും പുച്ഛ­ത്തോ­ടെ­യു­മാണ് പ്രതി­ക­രി­ച്ച­തെന്ന് ആ­ക്ഷന്‍ ക­മ്മി­റ്റി ഭാ­ര­വാ­ഹി­കള്‍ പ­റ­യുന്നു.

മരണം കൊല­പാ­ത­ക­മാ­ണെന്ന് പര­സ്യ­മായി സൂചി­പ്പിച്ച ഭര്‍തൃ സഹോ­ദ­രന്‍ റഫീ­ഖിനെ ചോദ്യം ചെയ്യാനോ മൊഴി എടു­ക്കു­വാനോ പോലീസ് ഇതു­വരെ തയ്യാ­റാ­യി­ട്ടി­ല്ല. സംഭവം നടന്ന വീടിനു ചുറ്റും താമ­സി­ക്കുന്ന കെ.എസ്. ഉ­മര്‍, അ­ബ്ദുര്‍ റ­ഹ്മാന്‍ ഗുഡ്ഡെ­മനെ, അ­റബി, ബീഫാ­ത്വിമ, മറി­യുമ്മ, അബ്ദുല്ല. മ­ദനി, മൊയ്­ദീന്‍ മവ്വാര്‍ തുട­ങ്ങിയവരെയും ഇതു­വരെ പോലീസ് ചോദ്യം ചെയ്തി­ട്ടി­ല്ല.

കേസിലെ പ്രതി­ക­ളുടെ സ്വാധീനം കാര­ണ­മാണ് പോലീസ് ഈ അനാസ്ഥ കാണി­ക്കു­ന്നത് എന്ന് കുടും­ബാം­ഗ­ങ്ങളും നാട്ടു­കാരും ഒന്ന­ടങ്കം വിശ്വ­സി­ക്കു­ന്നു. പ്രതി­കള്‍ സാമ്പ­ത്തി­ക­മായി ഉയര്‍ന്ന നിലയിലും ക്രിമി­നല്‍ പശ്ചാ­ത­ലവുമുള്ള­വ­രു­മാ­ണ്. കൂടാതെ നിര­വധി ക്രിമി­നല്‍ കേസു­ക­ളില്‍ ഉള്‍പെട്ട ഹസൈ­നാറും സഹോ­ദ­രന്‍മാരും അബ്ദുല്‍ ലത്തീ­ഫിന്റെ ഉപ്പ­യുടെ ആദ്യ ഭാര്യ­യിലെ മക്ക­ളാ­ണ്. അവരും ഈ സംഭ­വ­ത്തില്‍ ഉള്‍പെട്ടി­ട്ടു­ണ്ടെന്ന് എല്ലാ­വരും വിശ്വ­സി­ക്കു­ന്നു. ഇപ്പോള്‍ നട­ക്കുന്ന കേസ­ന്വേ­ഷ­ണ­ത്തില്‍ നാട്ടു­കാര്‍ക്കും, കുടും­ബാം­ഗ­ങ്ങള്‍ക്കും വിശ്വാസം നഷ്ട­പ്പെ­ട്ടി­രി­ക്കു­ക­യാ­ണ്.

ഖൈറു­ന്നിസ­യുടെ മര­ണ­ത്തിലെ ദുരു­ഹത നീക്കു­ന്ന­തിനും സത്യം തെളി­യി­ക്കു­ന്ന­തിനും കേസ­ന്വേ­ഷണ ചുമ­ത­ല മ­റ്റേ­തെ­ങ്കിലും അന്വേ­ഷണ ഏജന്‍സി­കള്‍ക്കോ കൈമാറി പ്രതി­കള്‍ കൂടു­തല്‍ തെളി­വു­കള്‍ നശി­പ്പി­ക്കു­ന്ന­തിന് മുമ്പ് അന്വേ­ഷണം ആരം­ഭി­ക്കു­ന്ന­തിന് ആവ­ശ്യ­മായ ഉത്ത­രവ് നല്‍ക്ക­ണ­മെന്ന് ആവ­ശ്യ­പ്പെ­ട്ടാണ് ആഭ്യ­ന്ത­ര­മ­ന്ത്രിക്ക് ആക്ഷന്‍ കമ്മി­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ നി­വേ­ദനം നല്‍­കിയത്.­ എന്‍.­എ. നെല്ലി­കുന്ന് എം.­എല്‍.­എ, ഇ.­ച­ന്ദ്ര­ശേ­ഖ­രന്‍ എം.­എല്‍.എ, പി.­ബി.­ അബ്ദുര്‍ റ­സാഖ്‌ എം.­എല്‍.­എ., പി.­ ഗം­ഗാ­ധ­രന്‍ നായര്‍,­ എ­സ്.­ കു­മാര്‍, മുഹ­മ്മദ് കുഞ്ഞി ചായിന്റ­ടി­, കരിം പാണലം, സി.­എ­ച്ച്. വിജ­യന്‍, ടി.­എ­സ്.­ നാ­യര്‍, ഹരീശ് നാര­മ്പാ­ടി, റഷീദ് ബെളി­ഞ്ചം, ബി.­ടി. അബ്ദുല്ല, പുരു­ഷോത്തമന്‍ നായര്‍, സതീഷ് പുണ്ടൂര്‍, സോണ മുഹ­മ്മദ് ഹാജി, എം.­എ.­ മു­ഹ­മ്മദ് ഹാജി നാര­മ്പാ­ടി, അലിതുപ്പ­ക്കല്‍, ടി.എം.എ. ­ഖാ­ദര്‍ തുട­ങ്ങി­യ­വര്‍ നി­വേ­ദ­ന സം­ഘ­ത്തോ­ടൊ­പ്പം ഉ­ണ്ടാ­യി­രുന്നു.


Keywords: Kasaragod, Kumbadaje, Husband, Daughter-love, Death, Committee, Marriage, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia