പറമ്പിൽ കാടുവെട്ടുന്നതിനിടെ പൂച്ചയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി; വനംവകുപ്പിന് കൈമാറി
● ഏകദേശം ഒന്നര മീറ്റർ നീളവും ഇരുപത് കിലോയോളം ഭാരവും പാമ്പിനുണ്ടായിരുന്നു
● ആറംഗ സംഘത്തിൻ്റെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്
● ജനവാസ മേഖലയിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നതിൽ പ്രദേശവാസികൾക്ക് കടുത്ത ആശങ്ക
ബേക്കൽ: (KasargodVartha) പൂച്ചയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. മൗവ്വലിലെ ഒരു വ്യക്തിയുടെ പറമ്പിൽ കാട് യന്ത്രം ഉപയോഗിച്ച് വെട്ടുന്നതിനിടെയാണ് തൊഴിലാളികൾ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
പാമ്പിൻ്റെ വയറുഭാഗം വീർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പൂച്ചയെ വിഴുങ്ങിയതായി വ്യക്തമായത്. തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്ന് പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.
20 കിലോയോളം ഭാരം
ഏകദേശം ഒന്നര മീറ്റർ നീളവും 20 കിലോയോളം ഭാരവുമുള്ള പാമ്പിനെയാണ് നാട്ടുകാർ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനെ വിവരമറിയിച്ചതിനെ തുടർന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
പ്രദേശവാസികളായ അബ്ദുല്ല ജലാലി, നാസർ മൗവ്വൻ, കരിം പള്ളത്തിൽ, ശുഹൈബ്, ബോയി മജീദ്, ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ആശങ്കയോടെ പ്രദേശവാസികൾ
ബേക്കൽ മൗവ്വൽ പ്രദേശത്തുനിന്ന് നേരത്തെയും നിരവധി പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയോട് ചേർന്നുള്ള പറമ്പുകളിൽ പാമ്പുകളുടെ സാന്നിധ്യം വർധിച്ചതിൽ പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചു.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Python swallowing a cat caught by locals at Bekal Mouval in Kasaragod.
#KasargodVartha #BekalNews #KasaragodNews #PythonCaught #KeralaForestDepartment #MalayalamNews #RenuNews






