ഒടുവില്‍ പി.ഡബ്ല്യു.ഡിയും സമീറിനെ കൈവിട്ടു
Aug 28, 2013, 00:21 IST
കാസര്‍കോട്: വികലാംഗര്‍ക്കുള്ള സുതാര്യ കേരളം പദ്ധതിയില്‍ ലഭിച്ച പെട്ടിക്കട സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓഫീസുകള്‍ കയറിയിറങ്ങുന്ന ഹീമോഫീലിയ രോഗിയായ സമീറി(26) നെ ഒടുവില്‍ പി.ഡബ്ല്യു.ഡി അധികൃതരും കയ്യൊഴിഞ്ഞു. ഭാവിയില്‍ റോഡുകളുടെ വികസനത്തിന് തടസമാകുമെന്നതിനാലും സര്‍ക്കാര്‍ ഉത്തവു പ്രകാരം റോഡരികില്‍ കട അനുവദിക്കാന്‍ വ്യവസ്ഥയില്ലത്തതിനാലും അപേക്ഷ തള്ളുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള മറുപടി കത്ത് കഴിഞ്ഞ ദിവസം സമീറിന് ലഭിച്ചു.
ജൂലൈ ഏഴിനാണ് സമീര്‍ കാസര്‍കോട്ട് പൊതുമരാമത്ത് റോഡരികില്‍ കട സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡിയുടെ ഉത്തരമേഖലാ അധികൃതര്‍ക്ക് നിവേദനം നല്‍കിയത്. ചേരങ്കൈ കടപ്പുറം റഹ്‌മത്ത് മന്‍സിലിലെ മുഹമ്മദിന്റെ മകനാണ് സി.എം സമീര്‍.
സുതാര്യ കേരളം പദ്ധതി പ്രകാരം മാസങ്ങള്‍ക്ക് മുമ്പേ സമീറിന് പെട്ടിക്കട അനുവദിച്ചിരുന്നു. എന്നാല്‍ അത് സ്ഥാപിക്കാന്‍ സ്ഥലം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിവേദനവുമായി കയറിയിറങ്ങുകയായിരുന്നു സമീര്‍. പലരും പല കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതിനിടയിലാണ് ഒടുവിലത്തെ പ്രതീക്ഷയെന്നോണം പൊതുമരാമത്ത് അധികൃതര്‍ക്ക് സമീര്‍ നിവേദനം നല്‍കിയത്.
പെട്ടിക്കട കെ.പി.ആര്‍ റാവു റോഡില്‍ തുളുനാട് ഷോപ്പിംഗ് കോംപ്ലക്‌സിനും വെയര്‍ ഹൗസിംങ് കോര്‍പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിനും ഇടയിലുള്ള സ്ഥലത്ത് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാണ് സമീര്‍ ആദ്യം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നത്. അത് നഗരസഭ തള്ളി.
തുടര്‍ന്ന് എം.ജി. റോഡിലോ, റെയില്‍വേ സ്‌റ്റേഷന്‍ റോഡിലോ, ബാങ്ക് റോഡിലോ, ദേശീയ പാതയോരത്തോ കട നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വീണ്ടും നഗരസഭയ്ക്ക് നിവേദനം നല്‍കിയിരുന്നു. അതിനുള്ള മറുപടിയില്‍ എം.ജി. റോഡും റെയില്‍വേ സ്‌റ്റേഷന്‍ റോഡും ബാങ്ക് റോഡും പൊതുമരാമത്ത് വകുപ്പ് റോഡുകളാണെന്നും കറന്തക്കാട്പുതിയ ബസ് സ്റ്റാന്‍ഡ് വിദ്യാനഗര്‍ റോഡരികുകള്‍ നാഷണല്‍ ഹൈവേയുടേതാണെന്നും അവിടെ പെട്ടിക്കട വെക്കണമെങ്കില്‍ അവരുടെ നിരാക്ഷേപപത്രം വേണമെന്നും നഗരസഭ അറിയിച്ചു. അതുപ്രകാരം സമീര്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ പൊലിഞ്ഞിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പും തന്റെ ആവശ്യം നിരാകരിച്ച സ്ഥിതിക്ക് അനുവദിക്കപ്പെട്ട പെട്ടിക്കട നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ സമീര്‍. അതോടൊപ്പം ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വേവലാതിയിലും.

Also Read:
Keywords: Kerala, Kasaragod, Sameer, Life, Road, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.