city-gold-ad-for-blogger

പിഡബ്ല്യുഡി ഓഫീസിൽ വാക്കേറ്റം; ചെമ്മനാട് റോഡ് ടാറിങ് ഒരാഴ്ചക്കകം തുടങ്ങുമെന്ന് ഉറപ്പ്

 Youth League members discussing road issues with PWD officials in Kasaragod.
Photo: Special Arrangement

● 38 കോടി രൂപയുടെ പദ്ധതി ആമവേഗത്തിൽ നീങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.
● ഈ മാസം 25-നകം തന്നെ പണി തുടങ്ങാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി.
● ചെമ്മനാട്, തൃക്കണ്ണാട്, ചേറ്റ്കുണ്ട് ഭാഗങ്ങളിലെ ബിറ്റുമിൻ മെക്കാഡം ആദ്യ ലെയർ പണിയാണ് ഉടൻ ആരംഭിക്കുക.
● മഴക്കാലത്തിന് മുൻപായി ബിറ്റുമിൻ കോൺക്രീറ്റ് ലെയർ പൂർത്തിയാക്കാനും ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാൽ നിർമ്മിക്കാനും തീരുമാനമായി.
● പണി പൂർത്തിയായില്ലെങ്കിൽ കരാർ കമ്പനിയുടെ ഓഫീസുകൾ ഉപരോധിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

കാസർകോട്: (KasargodVartha) ഊരാളുങ്കാൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി) കരാർ ഏറ്റെടുത്ത ചെമ്മനാട് സ്‌കൂളിന് സമീപത്തെ പി.ഡബ്ല്യു.ഡി റോഡ് കിളച്ചിട്ടിട്ട് ഒരു മാസം പിന്നിട്ടിട്ടും പുനർനിർമ്മാണം വൈകുന്നതിനെതിരെ പി.ഡബ്ല്യൂ.ഡി ഓഫീസിൽ വാക്കേറ്റം. ഒരാഴ്ചക്കകം തുടർപ്രവർത്തികൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം തണുത്തത്.

ഉദ്യോഗസ്ഥരുടെ ഉറപ്പ്

ടാറിങ് പ്രവർത്തികൾ ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് ഇഞ്ചിനീയർ ബൈജു, ഓവർസിയർ രജീഷ് എന്നിവർ യു.എൽ.സി.സിയുമായി സംസാരിച്ച് യൂത്ത് ലീഗ് നേതാക്കൾക്ക് ഉറപ്പ് നൽകി. 

യൂത്ത് ലീഗ് നേതാക്കളായ ബി.കെ മുഹമ്മദ്‌ ഷാ, അമീർ പലോത്ത്, ആഷിക്ക് കീഴൂർ, തൻവീർ മേൽപറമ്പ എന്നിവരടങ്ങുന്ന പ്രവർത്തകരാണ് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചത്.

കരാർ കമ്പനിക്കെതിരെ രൂക്ഷ വിമർശനം

38 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആമവേഗത്തിൽ നീങ്ങുന്നത് കരാർ കമ്പനിയുടെ ഗുരുതരമായ വീഴ്ചയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് ലീഗ് ചെമ്മനാട് കമ്മിറ്റി കുറ്റപ്പെടുത്തി. 

പുനർനിർമാണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തീകരിച്ചില്ല എങ്കിൽ കമ്പനിയുടെ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

25-നകം പണി തുടങ്ങും

അതേസമയം, 25-നകം തന്നെ പണി തുടങ്ങാൻ കരാർ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എസ്. ശ്രീനിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. 

കിളച്ചിട്ടിരിക്കുന്ന ചെമ്മനാട്, തൃക്കണ്ണാട്, ചേറ്റ്കുണ്ട് ഭാഗങ്ങളിൽ പെട്ടന്ന് പണി തുടങ്ങും. ബിറ്റുമിൻ മെക്കാഡം (ബി.എം) ആദ്യ ലയർ പണിയാണ് തുടങ്ങുന്നത്. മഴയ്ക്ക് മുമ്പ് തന്നെ ബി.സി ലെയർ പൂർത്തിയാക്കും. ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാലും നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Protests broke out at the Kasaragod PWD office over delays in reconstructing the ULCCS-contracted road near Chemnad school, leading to a promise of work resumption by February 25.

#Kasaragod #Chemnad #PWD #RoadDevelopment #ULCCS #YouthLeague #Infrastructure #KeralaNews #KVARTHA

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia