city-gold-ad-for-blogger

കിഴക്കുംകര - വെള്ളിക്കോത്ത് - ചാലിങ്കാല്‍ റോഡ് പി ഡബഌു ഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.02.2017) ബസ് സര്‍വീസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന കിഴക്കുംകര - വെള്ളിക്കോത്ത് - ചാലിങ്കാല്‍ റോഡ് പി ഡബഌു ഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി.

കിഴക്കുംകര മുതല്‍ വെള്ളിക്കോത്ത് വരെയും വീണച്ചേരിയില്‍ തുടങ്ങി പെരളം വരെയും പാടത്തിനു നടുവിലൂടെ വീതി കുറഞ്ഞ റോഡാണുള്ളത്. ഇതുവഴിയുള്ള യാത്രയില്‍ ഇരുവശത്തു നിന്നും ഒരേ സമയം വാഹനങ്ങള്‍ വന്നാല്‍ പരസ്പരം കടന്നു പോകാന്‍ വരുന്ന പ്രയാസം ചില്ലറയല്ല. വശങ്ങളില്‍ വൈദ്യുത തൂണുകള്‍ ഉള്ളതിനാല്‍ ഓരോ അപകടമുണ്ടാകുമ്പോഴും വൈദ്യുത തൂണും തകര്‍ന്നു വീഴുന്ന അവസ്ഥയാണ്.

കിഴക്കുംകര - വെള്ളിക്കോത്ത് - ചാലിങ്കാല്‍ റോഡ് പി ഡബഌു ഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം


ദേശീയപാതയില്‍ മാവുങ്കാല്‍ മുതല്‍ ചാലിങ്കാല്‍ വരെയുള്ള ഭാഗങ്ങളിലും സംസ്ഥാന പാതയില്‍ അതിഞ്ഞാലിനും പള്ളിക്കരയ്ക്കും ഇടയിലും ഗതാഗതം തടസ്സപ്പെടുമ്പോള്‍ ബൈപാസ് ആയി ഉപയോഗിക്കുന്നതും ഈ റോഡാണ്.

റോഡിന് വീതി കൂട്ടിയാലേ ഈ പ്രശ്‌നത്തിനു പരിഹാരമാകുകയുള്ളൂ. ഇതുവഴിയുള്ള പാലങ്ങളും വീതി കൂട്ടേണ്ടി വരും. നിലവിലുള്ള പഞ്ചായത്ത് റോഡ് പൊതുമരാമത്തു വകുപ്പിനു കൈമാറി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാവശ്യപ്പെട്ടു വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗവേദി മന്ത്രി ഇ ചന്ദ്രശേഖരനു നിവേദനം നല്‍കി.

സര്‍ഗവേദി പ്രസിഡന്റ് പി ഉണ്ണിക്കൃഷ്ണന്‍, വൈസ് പ്രസിഡന്‍് കെ ടി ചന്ദ്രന്‍, സെക്രട്ടറി വി വി രമേശന്‍, ട്രഷറര്‍ സി പി വിനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

കിഴക്കുംകര - വെള്ളിക്കോത്ത് - ചാലിങ്കാല്‍ റോഡ് പി ഡബഌു ഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം


Keywords: Kasaragod, Kerala, Kanhangad, Kizhakkumkara, chalingal, Road-damage, PWD-office, Minister, Vehicles, National highway, Athinhal, Pallikara, PWD must take Kizhakkumkara to Chalinkal Road; Letter to Minister

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia