എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ്; പിഡബ്ല്യുഡി ജൂനിയർ സൂപ്രണ്ടിനെതിരെ കേസ്

● 'എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സീലും ഒപ്പും ദുരുപയോഗം ചെയ്തു.'
● എം. സജിത്തിൻ്റെ പരാതിയിലാണ് നടപടി.
● അശോകൻ കൊടക്കാലിനെതിരെയാണ് കേസ്.
● 2020-21 കാലയളവിൽ തട്ടിപ്പ് നടന്നതായി ആരോപണം.
● 'ബാങ്കിലും ട്രഷറിയിലും വ്യാജരേഖ നൽകി.'
കാസർകോട്: (KasargodVartha) പിഡബ്ല്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സീലും ഒപ്പുമുപയോഗിച്ച് വ്യാജരേഖകൾ ചമച്ചുവെന്ന പരാതിയിൽ പിഡബ്ല്യുഡി ജൂനിയർ സൂപ്രണ്ടിനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കരിവെള്ളൂർ പാലക്കുന്നിലെ എം. സജിത്തിൻ്റെ പരാതിയിലാണ് മുൻ ജൂനിയർ സൂപ്രണ്ടായിരുന്ന അശോകൻ കൊടക്കാലിനെതിരെ കേസെടുത്തത്. ഇയാൾ കാസർകോട് പിഡബ്ല്യുഡി സെക്ഷനിൽ ജൂനിയർ സൂപ്രണ്ടായിരിക്കെ, 2020 മെയ് 13 മുതൽ 2021 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ വിവിധ കരാറുകളിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് വ്യാജരേഖകളുണ്ടാക്കി ബാങ്കിലും ട്രഷറിയിലും നൽകി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
സർക്കാർ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾ തടയാൻ എന്ത് നടപടികൾ സ്വീകരിക്കണം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യൂ.
Article Summary: PWD Junior Superintendent booked for forging documents in Kasaragod.
#PWDScam #Forgery #KasaragodCrime #Corruption #KeralaPolice #FraudCase