city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബഹ്‌റൈനില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പി.ഡബ്ല്യൂ.ഡി.കോണ്‍ട്രാക്ടറില്‍ നിന്നും 23 ലക്ഷം വാങ്ങി വഞ്ചിച്ചു

കാസര്‍കോട്:(www.kasargodvartha.com 19.04.2014) ബഹ്‌റൈനില്‍ പാര്‍ട്ടണര്‍ഷിപ്പ് വ്യവസ്ഥയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പി.ഡബ്ല്യൂ.ഡി.കോണ്‍ട്രാക്ടറില്‍ നിന്നും 23 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചിക്ക്മംഗഌര്‍ കുവെമ്പു നഗര്‍ ഹാരന്തൂറിലെ എന്‍.ഇ. നൗഷാദിനെതിരെയാണ് കേസെടുത്തത്. ബോവിക്കാനം ബാലനടുക്കം ഹൗസിലെ ബി.അബ്ദുള്‍ ഖാദറിന്റെ മകനും പി.ഡബഌ.ഡി. കോണ്‍ട്രാക്ടറുമായ അബ്ദുള്‍ ഗഫൂറി (39)ന്റെ പരാതിയിലാണ് കേസെടുത്തത്. അബ്ദുള്‍ ഗഫൂറിന്റെ സുഹൃത്ത് വഴിയാണ് സുഹൃത്തിന്റെ ബന്ധുവായ നൗഷാദിനെ പരിചയപ്പെടുന്നത്. സുപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ അരക്കോടി രൂപ വേണ്ടിവരുമെന്നും അതിന്റെ പകുതി നല്‍കണമെന്നുമാണ് നൗഷാദ് ഗഫൂര്‍നോട് ആവശ്യപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ഫെബ്രവരി ഏഴിന് ആദ്യ ഗഡുവായി അഞ്ച് ലക്ഷം രൂപ ബാങ്ക് ഓഫ് ബറോഡ വഴി ഉഡുപ്പി ബ്രാഞ്ചിലെ നൗഷാദിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീട് 2013 ഫെബ്രുവരി 25ന് നാല് ലക്ഷം രൂപ നൗഷാദിന്റെ ഭാര്യ ബി.ആര്‍. ശബ്‌നയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസുര്‍ കാസര്‍കോട് ശാഖയിലെ അക്കൗണ്ട് നമ്പറിലേക്ക് അയച്ചുകൊടുത്തു. 2013 ഏപ്രില്‍ 26ന് ഇതേ അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയും അയച്ചു.

ആഗസ്റ്റ് 20ന് ആറ് ലക്ഷം രൂപ നൗഷാദിന് ബോവിക്കാനം ടൗണില്‍ വെച്ച് പണമായി നേരിട്ട് കൈമാറി. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി 2013 ഒക്ടോബര്‍ 28ന് ഏഴരലക്ഷം രൂപ ഗഫൂറിന്റെ സഹോദരി ഭര്‍ത്താവ് എ.അഹമ്മദ് ശാഫി വഴി ബോവിക്കാനത്തെ കംട്ടി മുഹമ്മദിന്റെ വീട്ടില്‍ വെച്ച് നൗഷാദിനെ ഏല്‍പിച്ചു. നൗഷാദിന്റെ വാക്കുകള്‍ വിശ്വസിച്ച് മൊത്തം 23,50,000 രൂപയാണ് നല്‍കിയത്. 2014 മാര്‍ച്ചില്‍ കണക്കുകളും ലാഭവിഹിതവും ആവശ്യപ്പെട്ടപ്പോള്‍ നൗഷാദ് ഒഴിഞ്ഞുമാറിയതോടെയാണ് തട്ടിപ്പ് നടന്നതായി ഗഫൂറിന് ബോധ്യമായത്.
ബഹ്‌റൈനില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ പി.ഡബ്ല്യൂ.ഡി.കോണ്‍ട്രാക്ടറില്‍ നിന്നും 23 ലക്ഷം വാങ്ങി വഞ്ചിച്ചു
സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാതെ നൗഷാദ് ഗഫൂറിനെ തട്ടിപ്പിനിരയാക്കുകയായിരുന്നു. പണം നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഗഫൂര്‍ പോലീസിന് കൈമാറി. കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രതി നൗഷാദ് ഇപ്പോള്‍ ബഹ്‌റൈനിലാണ് ഉള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മോഡി സഹായം തേടി: ഗീലാനി

Keywords:  Malayalam News, Kasaragod, Cash, Money chain, Bahrain, Contractors, Investigation, Police, Case, Court, Court order, .

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia