Arrival | പി വി അൻവർ എംഎൽഎ കാസർകോട് എത്തി; റെയിൽവേ സ്റ്റേഷനിൽ ഉജ്വല സ്വീകരണം
● അബ്ദുൽ സത്താറിന്റെ കുടുംബത്തെ സന്ദർശിക്കും.
● കുടുംബത്തിന് വീട് വെച്ച് നൽകുന്നതിനുള്ള ആദ്യഘട്ട സഹായം നൽകും
● ഡിഎംകെ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ നടത്തും.
കാസർകോട്: (KasargodVartha) പി വി അൻവർ എംഎൽഎ കാസർകോട്ടെത്തി. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ട്രെയിൻ വഴി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ ഓടോറിക്ഷ തൊഴിലാളികളും സ്ത്രീകളും അടക്കം നിരവധി പേർ എത്തിയിരുന്നു. കാസർകോട് റസ്റ്റ് ഹൗസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.
നിസ്സാര പ്രശ്‌നത്തിന്റെ പേരിൽ ഓടോറിക്ഷ കസ്റ്റഡിയിലെടുത്തതിൽ മനോവിഷമത്തിലായതിന് പിന്നാലെ മരണപ്പെട്ട അബ്ദുൽ സത്താറിന്റെ കുടുംബത്തെ സന്ദർശിക്കാനും, കുടുംബത്തിന് വീട് വെച്ച് നൽകുന്നതിനുള്ള ആദ്യഘട്ട സഹായം നൽകാനുമാണ് പിവി അൻവർ ജില്ലയിൽ എത്തിയിരിക്കുന്നത്.
നിലവിൽ അദ്ദേഹം രൂപവത്‌കരിച്ചിട്ടുള്ള ഡിഎംകെ എന്ന സംഘടനാ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും അദ്ദേഹം നടത്തും. കൂടാതെ, ജില്ലയിലെ പൊലീസ് അധികാരികളുടെ നിക്ഷിപ്ത താൽപര്യങ്ങളെ തുറന്നുകാട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്.
#PVAnvar #Kasaragod #KeralaPolitics #DMK #JusticeForAbdulSathar #KeralaNews