കാലില്‍ പഴുപ്പ്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അര്‍ധരാത്രി കുത്തിവെപ്പ്
May 15, 2015, 10:43 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) കാസര്‍കോട്ട് ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ മുഖ്യമന്ത്രിക്ക് പരിപാടി കഴിഞ്ഞ് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കാലില്‍ പഴുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് അര്‍ധരാത്രി ഡോക്ടര്‍ പരിശോധിച്ച് കുത്തിവെപ്പ് നടത്തി.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രന്‍ കാലിലെ മുറിവ് പരിശോധിച്ച് കുത്തിവെപ്പ് നടത്തിയത്. മുമ്പ് കാലിലുണ്ടായിരുന്ന മുറിവാണ് പഴുപ്പിന് കാരണം. രാത്രി 11.30 മണിവരെ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടന്ന കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു.
പിന്നീട് ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് കാലില്‍ കലശലായ വേദന അനുഭവപ്പെട്ടത്. ഇതിനിടയില്‍ കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുവെങ്കിലും വേദന അസഹ്യമായതോടെ കൂടെയുണ്ടായിരുന്ന ടി. സിദ്ദിഖ്, ഹക്കീം കുന്നില്‍ ഉള്‍പെടെയുള്ളര്‍ ഡോക്ടരെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചശേഷം പിന്നീട് ജനറല്‍ ആശുപത്രിയില്‍നിന്ന് മരുന്നുമായി തിരിച്ചെത്തിയാണ് കുത്തിവെപ്പ് നടത്തിയത്.
മുഖ്യമന്ത്രി ആരോഗ്യ പ്രശ്‌നമൊന്നും കാര്യമാക്കാതെ വെള്ളിയാഴ്ച പകലും വിവിധ പരിപാടികളിലും പങ്കെടുത്തു. നേപ്പാളില്‍ മരണപ്പെട്ട ഡോ. ഇര്‍ഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കാസര്‍കോട് ഡി.സി.സിയില്‍ നിര്‍മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ചെര്‍ങ്കളയിലെ പ്രദര്‍ശന നഗരിയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പിന്നീട് കാര്‍മാര്‍ഗം കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി കണ്ണൂരിലും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Chief Minister, Oommen Chandy, Treatment, Injured, Doctor, Medicine, Kasaragod, Mass Contact Program.