പ്ലാസ്റ്റിക്കിനെതിരെ പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍
Aug 6, 2017, 19:50 IST
പരവനടുക്കം: (www.kasargodvartha.com 06.08.2017) നാടിനെ മലിനമാക്കുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടവുമായി പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍. പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ സമീപപ്രദേശങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് പ്ലാസ്റ്റിക് വിമുക്ത നാടിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്ലാസ്റ്റിക് വ്യാപാകമായി വലിച്ചെറിയുന്നത് മണ്ണില്‍ ജലം ഇറങ്ങാതെയാവുന്നതും ഇവ കത്തിക്കുന്നതിലൂടെ അര്‍ബുദമുള്‍ടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതും ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരുഷ കൂട്ടായ്മ മാതൃകാ പ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയില്‍ അഞ്ചങ്ങാടി, തലക്ലായി, പാലിച്ചിയടുക്കം, മഞ്ചംകെടുങ്കാല്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി സ്ഥാപിച്ച പ്രത്യേക ബാഗുകളില്‍ വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ നിക്ഷേപിക്കണം.
അന്നേ ദിവസം വൈകിട്ട് സംഘം പ്രവര്‍ത്തകര്‍ ശേഖരിച്ച് വിദ്യാനഗര്‍ വ്യവസായ കേന്ദ്രത്തിലെ റീസൈക്കിളിംഗ് കേന്ദ്രത്തിലേക്ക് കൈമാറുന്നതാണ്. കഴിഞ്ഞ ദിവസം 10 ചാക്കുകളിലായി ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ കേന്ദ്രത്തിനു നല്‍കി. സംഘം പ്രസിഡണ്ട് ടി. ശശിധരന്‍, സെക്രട്ടറി കെ. ഗോപിനാഥന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Paravanadukkam, news, Plastic, Purusha Swayam Sahaya Sangham's project for recycling plastic waste