city-gold-ad-for-blogger

പീപ്പിള്‍സ് ഫോറം പ്രഭാകരന്‍ കമ്മീഷന് വികസനരേഖ സമര്‍പ്പിക്കും

പീപ്പിള്‍സ് ഫോറം പ്രഭാകരന്‍ കമ്മീഷന് വികസനരേഖ സമര്‍പ്പിക്കും
കാസര്‍കോട്: കേരളത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലിയുടെ സമഗ്രവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. പി. പ്രഭാകരന്‍ കമ്മീഷന് കാസര്‍കോട് പീപ്പിള്‍സ് ഫോറം വികസനരേഖ സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദീര്‍ഘ കാലമായി ചുവപ്പുനാടയില്‍ കിടന്ന ബാവിക്കര സ്ഥിരം തടയണക്കായി മുറവിളി കൂട്ടിയ പീപ്പിള്‍സ് ഫോറത്തിന്റെ പ്രയത്‌നം വിജയിച്ചു. ഇടതുസര്‍ക്കാറിന്റെ കാലത്തു സമര്‍പ്പിച്ച 8.2 കോടിയുടെ എസ്റ്റിമേറ്റിന് പുതിയ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഈ ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കേണ്ടതാണെന്ന് പീപ്പിള്‍സ് ഫോറം ആവശ്യപ്പെടും.

സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമെ ഇതിന്റെ ഫലം ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളു. നഗരസഭയും, മൈനര്‍ ഇറിഗേഷനും, ജല അതോറിറ്റിയും, റവന്യൂ വകുപ്പും, ത്രിതല പഞ്ചായത്തും, പൊതു ജനങ്ങളും സംയുക്തമായി സഹകരിച്ച് കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് പീപ്പിള്‍സ് ഫോറം അഭ്യര്‍ത്ഥിച്ചു.
പീപ്പിള്‍സ് ഫോറം പ്രഭാകരന്‍ കമ്മീഷന് വികസനരേഖ സമര്‍പ്പിക്കും

കേന്ദ്ര സര്‍വ്വകലാശാലയും അനുബന്ധമെഡിക്കല്‍ കോളേജും എത്രയും പെട്ടന്ന് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം തുടങ്ങണം. കേരളത്തില്‍ സ്ഥാപിക്കുന്ന ഐ.ഐ.ടി കാസര്‍കോട് സ്ഥാപിക്കുക, മൈലാട്ടി സ്പിന്നിംഗ് മില്‍, നിര്‍ദ്ദിഷ്ട ലോ കോളേജ്, പാസ്‌പോര്‍ട്ട് സേവാകേന്ദ്രം, എഫ്.എം. റേഡിയോ സ്‌റ്റേഷന്‍, കശുവണ്ടി ഫാക്ടറി, നാളികേര സംസ്‌ക്കരണ യൂണിറ്റ്, മാലിന്യ സംസ്‌ക്കരണ പ്ലാന്, ആധുനിക പച്ചക്കറി, മത്സ്യമാര്‍ക്കറ്റ്, ജനറല്‍ ആശുപത്രി വികസനം, റവന്യൂടവര്‍, മടിക്കൈ മോഡല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കൂടുതല്‍ വൈദ്യുതി സബ്‌സ്റ്റേഷനുകള്‍, റെയില്‍വേസ്റ്റേഷന്‍ വികസനം, മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കുക, റോഡുകള്‍ അന്താരാഷ്ട്ര നിലാവാരത്തിലേക്കുയര്‍ത്തുക തുടങ്ങി ഒട്ടനവധി നിര്‍ദ്ദേങ്ങള്‍ വികസന രേഖയിലുണ്ട്. തൃക്കരിപ്പൂര്‍ താലൂക്ക്, മലയോര താലൂക്ക്, മഞ്ചേശ്വരം താലൂക്ക് എന്നിവ രൂപീകരിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമ്പൂര്‍ണ്ണ പുനരധിവാസവും പാക്കേജും നടപ്പിലാക്കുക, അവരുടെ വായ്പകള്‍ എഴുതിത്തള്ളുക എന്നീ നിര്‍ദ്ദേശങ്ങള്‍ വികസന രേഖയിലുണ്ട്.

പത്രസമ്മേളനത്തില്‍ കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, സെക്രട്ടറി പ്രൊഫ. വി. ഗോവിനാഥന്‍, വികസന കമ്മിറ്റി ചെയര്‍മാന്‍ എ.കെ. നായര്‍, ട്രഷറര്‍ കെ.വി. കുമാരന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍, കെ. കുഞ്ഞമ്പുനായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet, Pupils forum prabhakaran commission 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia