ചികിത്സയില്‍ കഴിയുന്നയാള്‍ക്കു വേണ്ടി പുഞ്ചിരിയുടെ കാരുണ്യ യാത്ര
Sep 27, 2017, 10:52 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27.09.2017) കാലിന് പഴുപ്പ് ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാരിയില്‍ സ്വദേശി എ കെ പ്രസാദ് ചികിത്സാ ധന ശേഖരണാത്ഥം ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പുഞ്ചിരി ബസിന്റെ കാരുണ്യ യാത്ര ആരംഭിച്ചു. ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ ഉപദേശക സമിതി കണ്‍വീനര്‍ ഗിരീഷ് ചീമേനി യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
കൂട്ടായ്മ അംഗങ്ങളായ അനില്‍ കുമാര്‍ പത്രവളപ്പില്‍, ജയന്‍ ചെറുവത്തൂര്‍, ശരത്ത് പുത്തിലോട്ട്, സിന്ധു പ്രമോദ്, അംബിക രവീന്ദ്രന്‍, ശ്രീജിഷ, സവിത, അരുണ്‍ കുമാര്‍ പുളിങ്ങാട്ട്, അനീഷ് അമ്പാടി, മഹേഷ് മാട്ടുമ്മല്‍, ലുഖ്മാന്‍ കൈതക്കാട്, അറഫാത്ത് ചെറുവത്തൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മടക്കര, പടന്ന, നീലേശ്വരം എന്നീ റൂട്ടുകളിലാണ് പുഞ്ചിരി ബസ് സര്‍വ്വീസ് നടത്തുന്നത്.
കാരുണ്യ യാത്രയിലൂടെ ലഭിക്കുന്ന തുക എ കെ പ്രസാദിന് കൈമാറും. ബസ് ജീവനക്കാരും തങ്ങളുടെ ഇന്നത്തെ വേതനം ഇതിലേക്ക് നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Bus, Punchiri Karunya Yathra for Prasad's treatment