അഭിനവ് ചികിത്സാ സഹായത്തിന് പുഞ്ചിരി ബസ് കാരുണ്യ യാത്ര നടത്തി
Feb 13, 2017, 10:43 IST
ചെറുവത്തൂര്‍: (www.kasargodvartha.com 13/02/2017) രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ചെറുവത്തൂര്‍ കണ്ണങ്കൈയിലെ അഭിനവിന്റെ ചികിത്സാ സഹായത്തിനായി ചെറുവത്തൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഞ്ചിരി ബസ് കാരുണ്യ യാത്ര നടത്തി.
ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ വെച്ച് നടന്ന ചടങ്ങ് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഫെയ്‌സ് ബുക്ക് കൂട്ടായ്മ പ്രസിഡണ്ട് അനില്‍ കുമാര്‍ പത്രവളപ്പില്‍ അധ്യക്ഷത വഹിച്ചു.
ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ദേശീയ വൈസ് ചെയര്‍മാന്‍ ഡോ. ഷാഹുല്‍ ഹമീദ് കണ്ണൂര്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അഭിനവ് കുടുംബ സഹായ നിധിയിലേക്ക് ആദ്യ ഫണ്ട് അദ്ദേഹം കൈമാറി.
കൂട്ടായ്മ ഉപദേശക രക്ഷാധികാരി അബ്ദുല്‍ റസാഖ് ഹാജി കേരള, ഉപദേശക സമിതി കണ്‍വീനര്‍ ഗിരീഷ് ചീമേനി, അഭിനവ് കുടുംബ സഹായ സമിതി അംഗങ്ങളായ കെ ശശി, കെ സുജിത്ത്, കെ ഉണ്ണികൃഷ്ണന്‍, കൂട്ടായ്മ ഭാരവാഹികളായ ജയന്‍ ചെറുവത്തൂര്‍, ഷരീഫ് മാടാപ്പുറം, സിന്ധു നീലേശ്വരം, അംബിക രവീന്ദ്രന്‍, അനീഷ ജയന്‍, അനീഷ് അമ്പാടി, മുസാഫിര്‍ കണ്ണൂര്‍, അറഫാത്ത് ചെറുവത്തൂര്‍, യൂണിറ്റി കൈതക്കോട് നോവ് പാലിയേറ്റീവ് കെയര്‍ കോഡിനേറ്റര്‍ ഇന്‍ചാര്‍ജ്ജ് അസ് ലം കൈതക്കാട് എന്നിവര്‍ സംബന്ധിച്ചു.
പുഞ്ചിരി ബസ് ജീവനക്കാര്‍ അവരുടെ തിങ്കളാഴ്ചത്തെ വേതനം സഹായ നിധിയിലേക്ക് നല്‍കും. പടന്ന, മടക്കര, ചെറുവത്തൂര്‍, കാഞ്ഞങ്ങാട് റൂട്ടിലാണ് പുഞ്ചിരി ബസ് സര്‍വ്വീസ് നടത്തുന്നത്.
Keywords: Cheruvathur, Kasaragod, Treatment, Bus, Panchayath, President, Facebook, Human Rights Foundation, Inauguration, Fund, Punchiri bus one day trip for Abhinav medical help.