കലക്ട്രേറ്റിന് പിന്നാലെ കാസര്‍കോട് നഗരസഭയിലും പഞ്ചിംഗ് സംവിധാനം വരുന്നു
Aug 9, 2014, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 09.08.2014) കലക്ട്രേറ്റിന് പിന്നാലെ കാസര്‍കോട് നഗരസഭയിലും ഉദ്യോഗസ്ഥര്‍ക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 14ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല നിര്‍വഹിക്കും.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന്റെ ചുമതല. രണ്ട് പഞ്ചിംഗ് മെഷീനുകളാണ് ഘടിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെല്ലാം പഞ്ചിംഗ് കാര്‍ഡ് ഉടന്‍ വിതരണം ചെയ്യും. മലബാറില്‍ ആദ്യമായാണ് ഒരു നഗരസഭയില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തുന്നത്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യമാണ് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാന്‍ നഗരസഭാ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതിനോടകം തന്നെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കാസര്‍കോട് നഗരസഭയുടെ മറ്റൊരു സുപ്രധാന പദ്ധതിയാണ് പഞ്ചിംഗ് മെഷീന്‍. ഇതിലൂടെ വിപ്ലവകരമായ മാറ്റമാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.
60 ഓളം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമാണ് പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തുക. കലക്ട്രേറ്റില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പെടുത്തുന്നതിന് മുമ്പ് കാസര്‍കോട് ഗവ. കോളജിലും പഞ്ചിംഗ് സംവിധാനം നടപ്പിലാക്കിയിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Collectorate, Kerala, Municipality, T.E Abdulla, Inauguration, Punching.
Advertisement: