പള്‍സ്‌പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 24 ന്
Feb 22, 2013, 20:07 IST
കാസര്‍കോട്: പള്‍സ്‌പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 24 ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയിലുടനീളം 1237 ബൂത്തുകളാണ് തുള്ളിമരുന്ന് വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മരുന്ന് വിതരണം ചെയ്യും. ജനുവരി 20ന് പ്രവര്‍ത്തിച്ച എല്ലാ ബൂത്തുകളിലും മരുന്ന് വിതരണം ഉണ്ടാവും.
ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കള്‍, നാടോടികുട്ടികള്‍, തെരുവ് കുട്ടികള്‍ എന്നിവര്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 27 മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. യാത്രാക്കാരായ കുട്ടികള്‍ക്കുവേണ്ടി ബസ് സ്റ്റാന്‍ഡുകള്‍കള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തി സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 29 ട്രാന്‍സിറ്റ് ബൂത്തുകള്‍ സജ്ജീകരിക്കും.
25, 26, 27 തീയതികളില്‍ പരിശീലനംലഭിച്ച ആരോഗ്യവകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, അംഗണ്‍വാടി, ആശ, കുടുംബശ്രീ, സന്നദ്ധസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 5,450 വളണ്ടിയര്‍മാര്‍ 2,76,292 വീടുകള്‍ സന്ദര്‍ശിച്ച് അര്‍ഹരായ എല്ലാകുട്ടികള്‍ക്കും തുള്ളിമരുന്ന് ലഭിച്ചതായി ഉറപ്പുവരുത്തും. ജനുവരി 20ന് സംഘടിപ്പിച്ച തുള്ളിമരുന്ന് വിതരണ പരിപാടിയില്‍ 1,17,566 കുട്ടികള്‍ക്കും, 922 ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കും മരുന്ന് നല്‍കിയിരുന്നു.
ഫെബ്രുവരി 24ന് രാവിലെ എട്ട് മണിക്ക് പള്‍സ്‌പോളിയോ തുള്ളിമരുന്നിന്റെ ജില്ലാതല ഉദ്ഘാടനം മടിക്കൈ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ഗോപിനാഥന്‍, ജനപ്രതിനിധികള്‍, ജില്ലയിലെ ചാര്‍ജ്ജുള്ള സംസ്ഥാനതല നിരീക്ഷകര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.

Keywords: Pulse polio, Vaccination, Programme, February 24, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.