city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്‍­സ് പോളിയോ ജില്ലാ­ത­ല ഉ­ദ്­ഘാ­ട­നം 20 ന് ഉദുമയില്‍

പള്‍­സ് പോളിയോ ജില്ലാ­ത­ല ഉ­ദ്­ഘാ­ട­നം 20 ന് ഉദുമയില്‍
കാസര്‍­കോട്: 2013 ജ­നു­വ­രി 20 ന് ജില്ല­യില്‍ സം­ഘ­ടി­പ്പി­ക്കു­ന്ന പള്‍­സ് പോളി­യോ രോ­ഗ­പ്രതി­രോ­ധ പ­രി­പാ­ടി­യു­ടെ ഒ­ന്നാം­ഡോ­സ് മ­രു­ന്ന് വി­ത­ര­ണ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യ­താ­യി ആ­രോ­ഗ്യ­വ­കു­പ്പ­ധി­കൃ­തര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. അ­ഞ്ചു­വ­യ­സ്സി­ന് താ­ഴെ­യു­ള്ള കു­ട്ടി­കള്‍­ക്ക് രാ­വി­ലെ എ­ട്ടുമ­ണി മു­തല്‍ വൈ­കു­ന്നേ­രം അ­ഞ്ചുമ­ണി വ­രെ പോളിയോ മ­രു­ന്ന് നല്‍­കു­ന്ന­താ­ണ് .

20 ന് രാ­വി­ലെ എ­ട്ടു­ണി­ക്ക് പ­ള്‍­സ് പോളിയോ ഒ­ന്നാം­ഡോ­സ് തു­ള്ളി­മ­രു­ന്ന് വി­ത­ര­ണ­ത്തി­ന്റെ ജില്ലാ­ത­ല ഉ­ദ്­ഘാട­നം ഉദുമ പി.എച്.സി.യില്‍  ഉദു­മ എം.എല്‍.എ.കെ.കു­ഞ്ഞി­രാ­മന്‍ നിര്‍­വ­ഹി­ക്കും. ജില്ലാ ക­ല­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീര്‍, ജില്ലാ മെ­ഡിക്കല്‍ ഓ­ഫീ­സര്‍ ഡോ. പി.ഗോ­പി­നാഥന്‍, ജില്ല­യി­ലെ ചാര്‍­ജു­ള്ള സം­സ്ഥാനതല പള്‍­സ് പോളിയോ നി­രീ­ക്ഷകര്‍, എ­ന്നി­വര്‍ പ­രി­പാ­ടി­യില്‍ സം­ബ­ന്ധി­ക്കും.

എല്ലാ പി.എ­ച്ച്.സി.ക­ളിലും വാര്‍­ഡ്­ത­ല­ത്തിലും മുന്‍­സി­പ്പല്‍ ത­ല­ത്തിലും പള്‍­സ് പോളിയോ തു­ള്ളി­മ­രു­ന്ന് വി­ത­ര­ണ­ത്തി­ന്റെ ഉ­ദ്­ഘാട­നം ജ­ന­പ്ര­തി­നി­ധി­കള്‍ മ­റ്റു സ­ന്ന­ദ്ധ പ്ര­തി­നി­ധി­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്കും.

20 ന് അ­ഞ്ചു­മ­ണി­ക്ക് ശേ­ഷം പള്‍­സ് പോളി­യോ മ­രു­ന്ന് വി­ത­ര­ണ­ത്തി­ന്റെ ക­ണ­ക്കു­കള്‍ ശേ­ഖ­രി­ച്ച് സംസ്ഥാ­ന ആ­രോ­ഗ്യ വ­കു­പ്പി­നെ അ­റി­യി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ജില്ലാ ക­ല­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീര്‍ ഐ.എ.എ­സ്., ജില്ലാ­മെ­ഡിക്കല്‍ ഓ­ഫീ­സര്‍ ഡോ.പി.ഗോ­പി­നാ­ഥന്‍, ഡെ­പ്യൂ­ട്ടി ജി­ല്ലാ മെ­ഡിക്കല്‍ ഓ­ഫീസര്‍ ഡോ. ഇ.മോ­ഹന്‍, ജില്ലാ ആര്‍.സി.എച്ച് ഓ­ഫീ­സര്‍ ഡോ.എ.മു­ര­ളീ­ധ­ര നല്ലൂ­രാ­യ, എന്‍. ആര്‍.എ­ച്ച്.എം. ജില്ലാ പ്രോ­ഗ്രാം മാ­നേ­ജര്‍ ഡോ.എ.മു­ഹമ്മ­ദ് അ­ശീല്‍, ജില്ലാ മാ­സ് മീഡി­യ ഓ­ഫീ­സര്‍ എം.രാ­മ­ചന്ദ്ര, ജില്ലാ ഇന്‍­ഫര്‍­മേഷന്‍ ഓ­ഫീ­സര്‍ കെ.അ­ബ്ദു­റ­ഹ്മാന്‍, ഡെ­പ്യൂ­ട്ടി ജില്ലാ മാ­സ് മീഡി­യ ഓ­ഫീ­സര്‍ വിന്‍സന്റ് ജോണ്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Pulse polio, District, Inaguration, Kasaragod, Programme, Distribution, Health-Department, District Collector, Press meet, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia