പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു
Jan 20, 2013, 10:50 IST
![]() |
പള്‍സ് പോളിയോ തുളളി മരുന്നിന്റെ ചെമ്മനാട് പഞ്ചായത്ത്തല ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ നിര്‍വഹിക്കുന്നു. |
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞിരാമന്‍, സാവിത്രി, ചന്ദ്രശേഖരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ പ്രമീള ഗംഗാധരന്‍, പി.അരവിന്ദന്‍, സുകുമാര്‍ ശ്രീധരന്‍, ഐശാബി, സംസ്ഥാന നിരീക്ഷകരായ ഡോ. അജയ് മോഹന്‍, ദുരൈ രാജ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.സി.വിമല്‍രാജ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായ, മുഹമ്മദ് അഷീല്‍, എം.എസ്.ജംഷീദ്, രാമചന്ദ്രന്‍ മാസ്റ്റര്‍, പി.ജാനകി പ്രസംഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.ഗോപിനാഥന്‍ പോളിയോ ദിന സന്ദേശം നല്‍കി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ നേതൃത്വം നല്‍കി. ഡോ.കെ.മുഹമ്മദ് സ്വാഗതവും വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു.
1237 ബൂത്തുകളിലായി അഞ്ച് വയസിന് താഴെ പ്രായമുള്ള 1,14,385 കുട്ടികള്‍ക്കാണ് ജില്ലയില്‍ മരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ എട്ട് മണിക്കാരംഭിച്ച മരുന്ന് വിതരണം വൈകിട്ട് അഞ്ച് വരെ തുടരും. നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി കാസര്‍കോട്ടെത്തിയ കുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 27 പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പുറമെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, അംഗണ്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ മരുന്ന് വിതരണത്തിന് നേതൃത്വം നല്‍കുന്നു. ജനറല്‍ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മരുന്ന് വിതരണത്തിന് രാവിലെ ഉദ്ഘാടന പരിപാടികള്‍ സംഘടപ്പിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാര്‍ഡ് മെമ്പര്‍ സുഹറ കരീം മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു.
Keywords: Pulse polio, Immunisation, Distribution, Start, Children, Uduma, Kasaragod, Kerala, Malayalam news