city-gold-ad-for-blogger

പള്‍സ്‌പോളിയോ: ഒരുക്കങ്ങളായി; 1,15,387 കുട്ടികള്‍ക്ക് മരുന്ന് നല്‍കും

പള്‍സ്‌പോളിയോ: ഒരുക്കങ്ങളായി; 1,15,387 കുട്ടികള്‍ക്ക് മരുന്ന് നല്‍കും
കാഞ്ഞങ്ങാട്: പള്‍സ്‌പോളിയോ രോഗപ്രതിരോധപരിപാടിയുടെ ഒന്നാംഡോസ് മരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഒരുക്കുന്ന 1000 ബൂത്തുകളിലായി അഞ്ച് വയസിന് താഴെ പ്രായമുള്ള 1,15,387 കുട്ടികള്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ തുള്ളിമരുന്ന് വിതരണം നടത്തും. മരുന്ന് വിതരണത്തിനായി 2458 വളണ്ടിയര്‍മാരുടെയും 100 സൂപ്പര്‍വൈസര്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തു. ജില്ലയിലെ 42 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, എട്ട് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, രണ്ട് താലൂക്ക് ആശുപത്രികള്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, 247 സബ് സെന്ററുകള്‍, തെരഞ്ഞെടുത്ത അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, പ്രാദേശികക്ലബ്ബുകള്‍, റെയില്‍വെസ്‌റ്റേഷനുകള്‍, ബസ്‌സ്റ്റാന്‍ഡുകള്‍, ജില്ലാ അതിര്‍ത്തി സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും മരുന്ന് വിതരണം സംഘടിപ്പിക്കും. നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍, അന്യസംസ്ഥാനത്ത് നിന്ന് ജോലി തേടിയെത്തിയവരുടെ മക്കള്‍, എന്നിവരെ ലക്ഷ്യമാക്കി 27 മൊബൈല്‍ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
റോട്ടറിക്ലബ്, ഐഎംഎ, ഐഎപി എന്നിവയുടെ സഹകരണത്തോടെ നഗരപ്രദേശത്തെ ബസ്‌സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ യാത്രക്കാരായ കുട്ടികളെ ലക്ഷ്യമാക്കി 29 വാക്‌സിന്‍ വിതരണകേന്ദ്രങ്ങള്‍ (ട്രാന്‍സിറ്റ് ബൂത്തുകള്‍) സജ്ജീകരിക്കും. ജനപ്രതിനിധികള്‍, സന്നദ്ധസംഘടനാപ്രതിനിധികള്‍, ആരോഗ്യവകുപ്പ്, സാമൂഹ്യക്ഷേമവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രി, പിഎച്ച്‌സി തല പള്‍സ് പോളിയോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ അതത് പ്രദേശത്തെ തുള്ളിമരുന്ന് വിതരണപരിപാടിള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ മുഴുവന്‍ പിഎച്ച്‌സികളിലും മൈക്ക് പ്രചരണവും നടത്തും. ജില്ലയിലെ ഏഴ് ബ്ലോക്ക് പിഎച്ച്‌സികളിലെ ചുമതലകള്‍ വിവിധ ഓഫീസര്‍മാര്‍ക്ക് നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ രാഘവന്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. മുരളീധര നെല്ലൂരായ, എം രാമചന്ദ്ര, വിന്‍സന്റ്‌ജോണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Pulse polio, Kanhangad, V.N Jithendhran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia