പള്‍സ് പോളിയോ: ജില്ലയില്‍ 1,14,385 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
Jan 4, 2013, 21:18 IST
കാസര്‍കോട്: ജനുവരി 20നും ഫെബ്രുവരി 24നും ജില്ലയില്‍ പതിനെട്ടാം ഘട്ടം പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കാന്‍ ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ടി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ 1237 ബൂത്തുകളിലായി അഞ്ച് വയസിന് താഴെ പ്രായമുള്ള 1,14,385 കുട്ടികള്‍ക്ക് തുള്ളി മരുന്ന് വിതരണം. ചെയ്യും. 29 ട്രാന്‍സിറ്റ് ബൂത്തുകള്‍ (ബസ് സ്റ്റാന്‍ഡുകളും റെയില്‍വേസ്റ്റേഷനുകളും), 27 മൊബൈല്‍ ബൂത്തുകളും ഇതിനായി പ്രവര്‍ത്തിക്കും. ജില്ലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ 418 കുട്ടികള്‍ക്ക് പ്രത്യേകമായി മരുന്ന് വിതരണം ചെയ്യാനുള്ള പദ്ധതി രൂപീകരിക്കും. 40 ജൂനിയര്‍ റെഡ് ക്രോസ് യൂണിററുകള്‍, എട്ട് സ്‌കൂളുകളുടെ സ്റ്റുഡന്റ് കേഡറ്റ്, ജനമൈത്രി പോലീസ്, എന്‍.എസ്.എസ് യൂണിറ്റ്, ആശ, അംഗന്‍വാടി, റസിഡണ്ട് അസോസിയേഷന്‍, കുടുംബശ്രീ, റോട്ടറി, ഐ.എം.എ, ഐഎ.സി തുടങ്ങിയ സഹകരണ സംഘടനാ പ്രവര്‍ത്തകരുടേയും സേവനം പ്രയോജനപ്പെടുത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുജാത, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുര്‍ റഹിമാന്‍ കുഞ്ഞി മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.മോഹനന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര, വിവിധ വകുപ്പ് ജീവനക്കാര്‍, റോട്ടറി, ഐ.എം.എ, റെഡ്‌ക്രോസ് എന്നീ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

Keywords: Pulse polio, Vaccination, Children, Kasaragod, January 20, Kerala, Malayalam news