city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓര്‍മ്മകൂടാരത്തില്‍ അവര്‍ ഒത്തുകൂടി; പഴയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായി

പുല്ലൂര്‍: (www.kasargodvartha.com 28.06.2016) സന്തോഷവും സങ്കടവും തമാശയും കൗതുകവും നിറഞ്ഞ പഴയ ഏഴാം ക്ലാസിലെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഓര്‍മ്മകൂടാരത്തില്‍ അവരെല്ലാം ഒത്തുകൂടി. പുല്ലൂര്‍ ഗവ. യുപി സ്‌കൂളിലെ 1985-86 വര്‍ഷത്തെ ഏഴാം തരം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം തങ്ങളുടെ പഠന കാലത്തെ സ്മരണകള്‍ പുതുക്കി ഒരുവട്ടം കൂടി എന്ന പരിപാടിയുടെ പേരില്‍ സംഗമിച്ചത്.
പുല്ലൂര്‍ ഗവ യുപി സ്‌കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബ സംഗമവും അനുബന്ധ പരിപാടികളും വേറിട്ട അനുഭവമായി മാറി. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് ഒരു വട്ടം കൂടി പഴയ ഏഴാം ക്ലാസിന് രൂപം നല്‍കി. സ്‌കൂളില്‍ നീണ്ട മണി മുഴക്കിയപ്പോള്‍ പഴയ ഏഴാം തരം വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ ഓടിയെത്തുകയും അന്നത്തെ അധ്യാപകരോടൊപ്പം കുറച്ച് നിമിഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. പഴയ ക്ലാസ് മുറിയിലേക്ക് ഓരോരുത്തരുടെയും മനസ്സിനെ കൂട്ടിക്കൊണ്ട് പോയ ആ അന്തരീക്ഷത്തില്‍ രജിസ്റ്ററില്‍ നിന്ന് അധ്യാപകര്‍ ഓരോരുത്തരുടെയും പേര് വിളിച്ചപ്പോള്‍ എല്ലാവരും ഹാജര്‍ പറയുകയും ചെയ്തു. കുടുംബ സംഗമം കവി ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. എടി ശശി അധ്യക്ഷത വഹിച്ചു.

ഗുരുവന്ദനം പരിപാടിയില്‍ 85-86 വര്‍ഷത്തെ ഏഴാം ക്ലാസില്‍ അധ്യാപകരായിരുന്ന എ കുഞ്ഞമ്പു, ഗോപാല കൃഷ്ണന്‍, നാരായണ വാര്യര്‍, നാരായണന്‍കുട്ടി, കാനം ബാലകൃഷ്ണന്‍, നാരായണന്‍ പൊള്ളക്കട, എസ് കെ നാരായണി, ചന്ദ്രിക, സാവിത്രി, തമ്പായി എന്നിവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ബാബു പൊന്നാട അണിയിച്ച് ആദരിച്ചു.
സിഐ ടി ഉത്തംദാസ് അധ്യക്ഷത വഹിച്ചു. 

തുടര്‍ന്ന് നടന്ന ഓര്‍മ്മ കൂട്ടം പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും വേദി പങ്കിടുകയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. വിനോദ് കുമാര്‍ പള്ളയില്‍ വീട്, വിനു വണ്ണാര്‍ വയല്‍, രാജേന്ദ്രന്‍ പുല്ലൂര്‍, അനില്‍ പുളിക്കാല്‍, രേഖ, യു പ്രകാശന്‍, വിജയന്‍ പൊള്ളക്കട, അരവിന്ദന്‍ പുളിക്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാ പരിപാടികളും ഉണ്ടായി.

ഓര്‍മ്മകൂടാരത്തില്‍ അവര്‍ ഒത്തുകൂടി; പഴയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായി

Keywords: Kasaragod, Pullur, Students, Class, CI Uthamdas, Inauguration, Class room, Guruvandanam, School, Vijayan Pollakada, Pullur School Old student meeting.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia