city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്ക് സെക്രട്ടറിയെ പിരിച്ചുവിട്ട നടപടി സഹകരണസംഘം ജോ. രജിസ്ട്രാര്‍ റദ്ദ് ചെയ്തു; ഉപസമിതി ചെയര്‍പേഴ്സണെ അയോഗ്യയാക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.06.2017) പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം ചന്ദ്രനെ പിരിച്ചു വിട്ട നടപടി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കി. അതേസമയം ചന്ദ്രനെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിട്ട ഉപസമിതി ചെയര്‍പേഴ്സണ്‍ ശ്രീകലയെ ഭരണസമിതി അംഗമായി തുടരുന്നതിന് ജോയിന്റ് രജിസ്ട്രാര്‍ അയോഗ്യയാക്കുകയും ചെയ്തു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയംഗങ്ങള്‍ക്കിടയിലെ ഗ്രൂപ്പുപോരാണ് സെക്രട്ടറി എം ചന്ദ്രനെ പിരിച്ചുവിടുന്നതിനിടയാക്കിയത്.

ബാങ്ക് സെക്രട്ടറിയെ പിരിച്ചുവിട്ട നടപടി സഹകരണസംഘം ജോ. രജിസ്ട്രാര്‍ റദ്ദ് ചെയ്തു; ഉപസമിതി ചെയര്‍പേഴ്സണെ അയോഗ്യയാക്കി

സഹകരണസംഘം അസി.രജിസ്ട്രാറുടെ റിപോര്‍ട്ടും ഉപസമിതിയംഗങ്ങളും പിരിച്ചുവിടപ്പെട്ട സെക്രട്ടറി ചന്ദ്രനും ജോയിന്റ് രജിസ്ട്രാര്‍ മുന്‍പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് പിരിച്ചു വിട്ട നടപടി റദ്ദാക്കിയത്. ശ്രീകലയും ഭര്‍ത്താവ് നാരായണനും വസ്തുപണയത്തിന്മേല്‍ ഹൊസ്ദുര്‍ഗ് ഭവനനിര്‍മാണ സംഘത്തില്‍നിന്നെടുത്ത വായ്പയില്‍ നാലുലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തിയെന്ന ബാങ്ക് മെമ്പര്‍ പരമേശ്വരന്‍ നായരുടെ പരാതിയിലാണ് ഇവരെ അയോഗ്യയാക്കിയത്.

ബാങ്ക് പ്രസിഡന്റായിരുന്ന ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍വീടിനെ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 26ന് അവിശ്വാസത്തിലൂടെ നീക്കിയിരുന്നു. അവിശ്വാസത്തെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രന്‍ കരിച്ചേരി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി ശ്രീകല, ബ്ലോക്ക് സെക്രട്ടറി കെ പി ഗംഗാധരന്‍, ബൂത്ത് പ്രസിഡന്റ് പി രാജന്‍ എന്നിവരെ ഡി സി സി പ്രസിഡന്റായിരുന്ന സി കെ ശ്രീധരന്‍ സസ്പെന്റ് ചെയ്തിരുന്നു. മൂന്ന് ഭരണസമിതി അംഗങ്ങളാണ് വിനോദിനെ പിന്തുണച്ചത്. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്റ് ചെയ്തവരുടെ പിന്തുണയോടെയാണ് തമ്പാന്‍ നായരെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

പ്രസിഡന്റായിരുന്ന വിനോദിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ബാലിശമായ കാര്യങ്ങള്‍ കാട്ടി സെക്രട്ടറിയായിരുന്ന ചന്ദ്രനെ സസ്പെന്റ് ചെയ്തെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചത്. ഇതിന് പിന്നാലെ സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പുല്ലൂരില്‍ സംഘാടക സമിതിക്ക് രൂപം നല്‍കിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ സി ഇ യു വിന്റെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍ ഉപരോധവും നടത്തിയിരുന്നു. വനിതാ ഡയറക്ടറെ പുറത്താക്കിയതോടെ പുല്ലൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ശക്തമായ പോരിന് ഇത് സാഹചര്യമുണ്ടാക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Kasaragod, Bank, Congress, Committee, Pullur-periya, Bank Secretary, Joint Registrar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia