city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണ ബാങ്കിലെ പ്രശ്നങ്ങളോട് നേതൃത്വം മുഖം തിരിക്കുന്നു; അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിക്കൊരുങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.07.2017) പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഇടപെടാത്തതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകി. ബാങ്ക് ഭരണസമിതിയില്‍ ഉടലെടുത്ത രൂക്ഷമായ ഭിന്നതയില്‍ പാര്‍ട്ടി നേതൃത്വം കാര്യക്ഷമമായി ഇടപെടാത്തതില്‍ പ്രതിഷേധിച്ച് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം.

പുല്ലൂര്‍ ബാങ്കിലെ തര്‍ക്കം തീര്‍ക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വി എ നാരായണനെ കെപിസിസി പ്രസിഡണ്ട് ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച കാസര്‍കോട് ഡിസിസി ഓഫീസില്‍ വി എ നാരായണന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡിസിസി സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ബാങ്കിന്റെ ഏഴ് ഡയറക്ടര്‍മാരും സംബന്ധിച്ചു. തര്‍ക്കങ്ങള്‍ തീര്‍ക്കണമെന്നും ഭരണസമിതി പുറത്താക്കിയ സെക്രട്ടറിയെ പൂര്‍ണമായ അധികാരത്തോടെ തുടരാന്‍ അനുവദിക്കണമെന്നും യോഗം തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ സെക്രട്ടറിക്ക് പൂര്‍ണ അധികാരം നല്‍കേണ്ടതായിരുന്നുവെങ്കിലും നിലവിലുള്ള ഭരണസമിതി ഇതിന് തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പുല്ലൂര്‍, പുളിക്കാല്‍, ഉദയനഗര്‍, മധുരമ്പാടി, കണ്ണാങ്കോട്ട്, എക്കാല്‍, കൊടവലം ഭാഗങ്ങളിലെ അഞ്ഞൂറോളം പേര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചവരുടെ നേതൃത്വത്തില്‍ വിപുലമായ കണ്‍വെന്‍ഷന്‍ ആഗസ്ത് ആദ്യവാരം വിളിച്ചുചേര്‍ത്ത് ഭാവി പരിപാടികള്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ടി രാജന്‍ മധുരമ്പാടി അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ വണ്ണാര്‍വയല്‍, നാരായണന്‍, മിഥുന്‍, മുരളി, റിജേഷ് എന്നിവര്‍ സംസാരിച്ചു. വിജയന്‍ കണ്ണാങ്കോട് സ്വാഗതവും സുരേഷ് ഉദയനഗര്‍ നന്ദിയും പറഞ്ഞു.

അതേ സമയം ബുധനാഴ്ച ജില്ലയിലെത്തുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് പ്രശ്നം അവതരിപ്പിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ ബാങ്ക് പ്രസിഡണ്ടും ഡിസിസി സെക്രട്ടറിയുമായ വിനോദ്കുമാര്‍ പള്ളയില്‍വീടിനെ അനുകൂലിക്കുന്നവരാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

സഹകരണ ബാങ്കിലെ പ്രശ്നങ്ങളോട് നേതൃത്വം മുഖം തിരിക്കുന്നു; അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിക്കൊരുങ്ങി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Leader, Pullur bank issue; 500 ready to resign from Congress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia