പുല്ലൂര്‍ ബാങ്ക് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കെസിഇഎഫ് മാര്‍ച്ച് നടത്തി
Nov 29, 2016, 12:32 IST
പുല്ലൂര്‍: (www.kasargodvartha.com 29/11/2016) പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സെക്രട്ടറി എം ചന്ദ്രനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
ബാങ്കിന് മുന്നില്‍ നടന്ന പരിപാടി കെസിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന രഹിതവും ബാലിശവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടരമാസം മുമ്പാണ് ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത്. കെസിഇഎഫ് ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ ചന്ദ്രന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ അനുരഞ്ജന ശ്രമങ്ങളോട് ഭരണസമിതിയിലെ ചില അംഗങ്ങള്‍ സ്വീകരിച്ച ധിക്കാരപരമായ സമീപനമാണ് ധര്‍ണ്ണ സമരത്തിന് നിര്‍ബന്ധിതമാക്കിയതെന്ന് പി കെ വിനയകുമാര്‍ കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് കൊപ്പല്‍ പ്രഭാകരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ വിനോദ്കുമാര്‍, ട്രഷറര്‍ കെ ശശി, വനിതാ ഫോറം സംസ്ഥാന ചെയര്‍പേഴ്‌സണ്‍ ഇരുദ്രകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീധരന്‍ കാരാക്കോട്, കെ ദിനേശന്‍, കെ വി മോഹന്‍കുമാര്‍, പി കെ പ്രകാശ് കുമാര്‍, ഇ വേണുഗോപാലന്‍, താലൂക്ക് പ്രസിഡന്റുമാരായ പി രമേശന്‍ നായര്‍, കുഞ്ഞമ്പു മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എ ഗംഗാധരന്‍ നായര്‍, താലൂക്ക് സെക്രട്ടറി പി വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: kasaragod, March, Bank, suspension, Secretary, Pullur, Co-operation-bank, Programme, Dharna, inauguration,