city-gold-ad-for-blogger

കാസര്‍കോട്ട് മതസൗഹാര്‍ദ്ദവുമായി പുതുവത്സരത്തില്‍ അവരിറങ്ങി; പുലിക്കുന്ന് പാര്‍ക്ക് ക്ലീന്‍

കാസര്‍കോട്: (www.kasargodvartha.com 02.01.2015) മതസൗഹാര്‍ദ്ദവുമായി പുതുവത്സരത്തില്‍ അവരിറങ്ങിയപ്പോള്‍ പുലിക്കുന്ന് പാര്‍ക്കിന് പുതുമോടി. ആരാലും തിരിഞ്ഞ് നോക്കാതെ കാടുമൂടിക്കിടന്ന പാര്‍ക്കിനെയാണ് അവര്‍ മണിക്കൂറുകള്‍ കൊണ്ട് ആളുകള്‍ക്ക് കയറിച്ചെല്ലാനുള്ള ഇടമാക്കി മാറ്റിയത്. മദ്യപാന്മാരും കഞ്ചാവ് സംഘവും താവളമാക്കിയ പാര്‍ക്കാണ് ഒരു കൂട്ടം യുവാക്കള്‍ ശ്രമദാനത്തിലൂടെ കാട് വെട്ടിതെളിച്ച് വെള്ളി വെളിച്ചം പകര്‍ന്നത്. എല്ലാ മതത്തിലും പെട്ട യുവാക്കള്‍ ചേര്‍ന്നുള്ള 'വണ്‍ സ്‌റ്റെപ്പ്' എന്ന സൗഹൃദ കൂട്ടായ്മയാണ് പുതുവത്സര ദിനത്തില്‍ നാടിന് നന്മയ്ക്ക് വേണ്ടി കൈകോര്‍ത്തത്.

സൗഹൃദത്തോടൊപ്പം സേവനവും കൈമുതലാക്കിയ യുവാക്കള്‍ കാസര്‍കോടിന്റെ ഇന്നത്തെ അവസ്ഥയ്ക്ക്  പുതിയ ദിശാബോധമാണ് നല്‍കുന്നത്. മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് പോരടിക്കുന്നവര്‍ക്ക് നല്ലൊരു മാതൃകയാണ് ഈ യുവാക്കളുടെ സേവനപ്രവര്‍ത്തനം.

യുവാക്കളുടെ ഈ പ്രവര്‍ത്തനത്തിന് കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്നും നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയും എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു. പാര്‍ക്കില്‍ ചെടികളും മറ്റും നട്ട് നല്ലൊരു പൂന്തോട്ടമാക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവാക്കള്‍ അറിയിച്ചപ്പോള്‍ ഈ കൂട്ടായ്മയ്ക്ക് എല്ലാ സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മറ്റുള്ളവര്‍ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും മറ്റും സമയം ചിലവിട്ടപ്പോഴാണ് വണ്‍ സ്‌റ്റെപ്പിലെ യുവാക്കള്‍ നാടിന്റെ സിരാകേന്ദ്രമായി മാറേണ്ട പാര്‍ക്കിന്റെ ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങിയത്. ശുചീകരണ പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായണന്‍, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വണ്‍ സ്റ്റപ്പ് മതേതര കൂട്ടായ്മയിലെ അംഗങ്ങളായ ബി. ഫാറൂഖ്, ബുര്‍ഹാനുദ്ദീന്‍ റബ്ബാനി, സി. സമീര്‍, ടി.എം. അബ്ദുല്ല, ഷഹിന്‍ ചെമ്മനാട്, സജാദ് ചെമ്മനാട്, സുധീഷ് എസ്. ദിനേശ്, അരുണ്‍ ആല്‍ബര്‍ട്ട്, ഷഹറാന്‍ ചെമ്മനാട്, ഹസീബ് തായലങ്ങാടി, ഷാഹിദ് പുലിക്കുന്ന്, എന്‍.എ.മുഹമ്മദ് ഷുനൈബ്, എം.സുലൈമാന്‍, സുനീഷ്, മിയാദ് കോളിയടുക്കം എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കാസര്‍കോട്ട് മതസൗഹാര്‍ദ്ദവുമായി പുതുവത്സരത്തില്‍ അവരിറങ്ങി; പുലിക്കുന്ന് പാര്‍ക്ക് ക്ലീന്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia