പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്ത ജനപ്രവാഹം
Feb 24, 2013, 15:05 IST
കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തില്‍ ഭക്ത ജനപ്രവാഹം. നടുക്കളിയാട്ട ദിവസമായ ഞായറാഴ്ച രാവിലെ മുതല്‍ തന്നെ തെയ്യങ്ങള്‍ കൊട്ടിയാടി. കാളപുലിയന്‍, പുലിക്കണ്ടന്‍, പുല്ലൂര്‍ണന്‍, പുല്ലൂരാളിയമ്മ, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളാണ് രാവിലെ കെട്ടിയാടിയത്.
വൈകിട്ട് പുല്ലൂര്‍ണന്‍, വേട്ടക്കൊരുമകന്‍, കാളപുലിയന്‍ തെയ്യം, രാത്രി പുലിക്കണ്ടന്‍ തെയ്യം വെള്ളാട്ടം, ഭഗവതിമാരുടെ അഗ്നി പ്രവേശനം, പുള്ളിക്കരിങ്കാളിയമ്മ, മന്ത്രമൂര്‍ത്തി തെയ്യങ്ങളുടെ തുള്ളല്‍ എന്നിവയുമുണ്ടാകും.
തിങ്കളാഴ്ച പുലര്‍ചെ ആയിരത്തിരി മഹോത്സവം നടക്കും. സന്ധ്യയ്ക്ക മഠപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിന്റെയും ഭഗവതി മഹിളാ സംഘത്തിന്റെയും തിരുമുല്‍കാഴ്ചാ ഘോഷയാത്രയുമുണ്ട്. ശനിയാഴ്ച വിദ്യാനഗര്‍ ഗ്രാമകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തിരുമുല്‍ കാഴ്ച ഘോഷയാത്രയില്‍ വന്‍ ജനാവലി പങ്കെടുത്തു. ഉദയഗിരി ഗ്രാമ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തിരുമുല്‍കാഴ്ച സമര്‍പണത്തില്‍ ആബാല വൃദ്ധം ജനങ്ങള്‍ പങ്കെടുത്തു.
Photo: Shreekanth Kasaragod
Keywords : Kasaragod, Pulikunnu, Temple, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.