city-gold-ad-for-blogger

പുകാസ പ്രതിഭാരാജന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു

ഉദുമ: (www.kasargodvartha.com 27.07.2014) പുകാസ കാസര്‍കോട് ഏരിയാ കമ്മിറ്റി പ്രതിഭാരാജന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. ചരിത്രത്തിന്റെ കണിക, രതിയുടെ തടവുകാര്‍ തുടങ്ങിയ ചെറുകഥകളായിരുന്നു ചര്‍ച്ചക്കെടുത്തിരുന്നത്.

ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ഭാര്യയുടെ വലിയച്ഛന്‍ പച്ചിക്കാരന്‍ ഗോവിന്ദന്‍ വൈദ്യരുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ് ചരിത്രത്തിന്റെ കണിക. താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം പഠിക്കരുതെന്ന പഴയ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ ഗോവിന്ദന്‍ വൈദ്യര്‍ക്കെതിരെ അരവത്ത് വാഴുന്നവര്‍ ഭ്രഷ്ട് കല്‍പ്പിച്ചതുമായി ബന്ധപ്പെട്ടതാണ് കഥ.

പുകാസ പ്രതിഭാരാജന്റെ സാഹിത്യ സംഭാവനകളെക്കുറിച്ച് സംവാദം സംഘടിപ്പിച്ചുപുകാസ എരിയ സെക്രട്ടറി ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും പി. ദാമോദരന്‍ അധ്യക്ഷതയും വഹിച്ചു. രവീന്ദ്രന്‍ പാടി, രാഘവന്‍ ബെള്ളിപ്പാടി, എ.എസ്. മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, എം.കെ. ബാലകൃഷ്ണന്‍, വിനോദ് കുമാര്‍ പെരുമ്പള, കെ.കെ. രാജന്‍, എം. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, പ്രൊഫ. നരേന്ദ്രന്‍, നിര്‍മല്‍ കുമാര്‍, വി.ആര്‍ സദാനന്ദന്‍, എ. ബെണ്ടിച്ചാല്‍, ബാലചന്ദ്രന്‍ നമ്പ്യാര്‍
 തുടങ്ങിയവര്‍ സംസാരിച്ചു.

കഥ ആര്‍ക്കുവേണ്ടി, എന്തിന് എന്ന വിഷയത്തെ അധികരിച്ച് പ്രതിഭാരാജന്‍ രചനാനുഭവങ്ങള്‍ പങ്കുവെച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Udma, Prathibha-Rajan, Meeting, Kerala, Pukasa. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia