എന്‍ഡോസള്‍ഫാന്‍ സമരം: ഐക്യദാര്‍ഢ്യവുമായി പു.ക.സാ.യുടെ ഉപവാസം
Mar 23, 2013, 13:32 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഏകദിന ഉപവാസം നടത്തി. പ്രശസ്ത നിരൂപകന് ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സി. ബാലന് അധ്യക്ഷത വഹിച്ചു. അഡ്വ. പി.അപ്പുക്കുട്ടന്, വാസു ചോറോട്, പ്രൊഫ. കെ.പി.ജയരാജന്, പി.ദാമോദരന്‍, അഡ്വ. പി.വി.ജയരാജന്, എം.വി.രാഘവന്, ചെര്‍ക്കള ബാലകൃഷ്ണന്, ഡോ. അംബികാ സുതന് മാങ്ങാട്, കൊട്ടറ വാസുദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രവീന്ദ്രന് കൊടക്കാട് സ്വാഗതവും പി.വി.രാഘവന് നന്ദിയും പറഞ്ഞു.
നിരാഹാര സമരം ശനിയാഴ്ച 33-ാം ദിവസത്തേക്ക് കടന്നു. സമരപ്പന്തലില്‍ ഗ്രോവാസു, സ്വാതന്ത്യസമര സേനാനി എ.എസ്.നാരായണ പിള്ള, മോയിന്‍ ബാപ്പു എന്നീ വന്ദ്യ വയോധികര്‍ ഉപവാസം അനുഷ്ഠിക്കുകയാണ്. എ.മോഹന്‍ കുമാര്‍ ജനറല്‍ ആശുപത്രിയിലും അദ്ദേഹത്തിന്റെ നിരാഹാരം തുടരുകയാണ്. സമരത്തിന് ദിവസം ചെല്ലും തോറും ജനപിന്തുണ ഏറി വരികയാണ്. വെള്ളിയാഴ്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ അനുഭാവ ഉപവാസം നടത്തിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സമരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് 25ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം കൈകൊള്ളും. അന്ന് കാസര്‍കോട്ട് 'ഒക്കുപ്പൈ കാസര്‍കോട്' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സിനിമാ നടന് സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്.
Keywords: Endosulfan, Strike, Kasaragod, hospital, Oommen Chandy, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Suresh Gopi, Pu.Ka.Sa., Support, Hunger Strike, Raveendran Kodakkad, Vasu Chorod, Endosulfan: Pu.Ka.Sa. conducted fast