city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുച്ചത്തവയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ പുതിയ കെട്ടിടത്തിന് നവംബര്‍ 6ന് തറക്കല്ലിടും

മഞ്ചേശ്വരം: (www.kasargodvartha.com 31/10/2016) അരനൂറ്റാണ്ടിന്റെ പാരമ്പ്യര്യമുള്ള മഞ്ചേശ്വരം മേഖലയിലെ പ്രധാന മദ്രസകളിലൊന്നായ പുച്ചത്തവയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ ആറിന് ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും. പ്രമുഖ വ്യവസായി ലത്വീഫ് ഉപ്പള ഗേറ്റ് ആണ് പുച്ചത്തവയല്‍ മര്‍ഹൂം മഹ്മൂദ് ഹാജി സ്മാരകമായി പുതിയ മദ്രസ കെട്ടിടം നിര്‍മ്മിക്കുന്നത്.

പുച്ചത്തവയല്‍ മഹല്ലിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസയിലെ സൗകര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് അരകോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ ഇരുനില കെട്ടിടം നിര്‍മ്മിക്കുന്നത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ ഇവിടെ നടന്നു വരുന്നു. മദ്രസ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. വനിതകള്‍ക്ക് ഒന്നിടവിട്ട ആഴ്ചകളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.

പൊതു സമ്മേളനം മഹല്ല് പ്രസിഡണ്ട് അഹ് മദ് ഹാജിയുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് മുഖ്യപ്രഭാഷണം നടത്തും. ഖത്തീബ് ശാഫി സഅദി ബോളിയാര്‍, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി പ്രഭാഷണം നടത്തും. പരിസര മഹല്ലുകളിലെ ഖത്തീബുമാര്‍, ഇമാമുമാര്‍, കമ്മിറ്റി ഭാരവാഹികള്‍ ആശംസ പ്രസംഗം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ അഹ് മദ് ഹാജി (പ്രസിഡണ്ട്), ഫക്രുദ്ദീന്‍ ഹാജി (ട്രഷറര്‍), മൂസല്‍ മദനി (സ്വാഗത സംഘം ചെയര്‍മാന്‍), അബ്ദുല്‍ ഖാദിര്‍ ബാവ മുസ്‌ലിയാര്‍ (സ്വാഗത സംഘം കണ്‍വീനര്‍), ഇബ്രാഹിം ഖലീല്‍ അഹ്‌സനി (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം കുട്ത്തമുഗര്‍ (എക്‌സിക്യൂട്ടീവ്), അബ്ദുര്‍ റഹീം (എക്‌സിക്യൂട്ടീവ്), അബ്ദുല്ല പുച്ചത്തവയല്‍ (എക്‌സിക്യൂട്ടീവ്) എന്നിവര്‍ സംബന്ധിച്ചു.
പുച്ചത്തവയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ പുതിയ കെട്ടിടത്തിന് നവംബര്‍ 6ന് തറക്കല്ലിടും

പുച്ചത്തവയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസ പുതിയ കെട്ടിടത്തിന് നവംബര്‍ 6ന് തറക്കല്ലിടും

Keywords:  Kasaragod, Kerala, madrasa, Building, Foundation stone, Press meet, Puchathavayal Hayathul Islam Madrasa building foundation stone laying on Nov. 6th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia