city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചായത്ത് മുഖം തിരിച്ചു; നഗരത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് പൊതു കക്കൂസ് നിര്‍മിച്ചു

ഒടയംചാല്‍: (www.kasargodvartha.com 26.07.2017) നഗരത്തില്‍ പൊതുകക്കൂസ് വേണമെന്ന ആവശ്യത്തോട് പഞ്ചായത്ത് മുഖം തിരിച്ചപ്പോള്‍ ആ കുറവ് പരിഹരിക്കാന്‍ നാട്ടുകാര്‍ രംഗത്തുവന്നു. ദീര്‍ഘ ദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ദിവസേന നൂറു കണക്കിനാളുകള്‍ എത്തുന്ന മലയോരത്തെ പ്രധാന ടൗണുകളില്‍ ഒന്നായ ഒടയംചാലില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ താല്‍ക്കാലിക കക്കൂസ് നിര്‍മ്മാണം ആരംഭിച്ചു.

സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമേ ഇവിടെയെത്തുന്ന നിരവധി യാത്രക്കാര്‍ പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ കഴിയാതെ ദുരിതമനുഭവിക്കുമ്പോള്‍ ഇതിന് പരിഹാരമായി ഒടയംചാല്‍ ടൗണില്‍ പൊതു കക്കൂസ് നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഈ ആവശ്യത്തിന് നേരെ കോടോം ബേളൂര്‍ പഞ്ചായത്ത് നിഷേധാത്മ നിലപാടണ് കൈക്കൊള്ളുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.

കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലേക്കും ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള ബസുകള്‍ ഇവിടെ നിന്നും പുറപ്പെടുന്നുണ്ട്. ഇവിടെ ബസ് കയറാന്‍ എത്തുന്നവരും ബസ് ഇറങ്ങുന്നവരും പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ പഞ്ചായത്ത് കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ താല്‍ക്കാലിക കക്കൂസ് നിര്‍മ്മാണമാരംഭിച്ച്ത്.
എന്നാല്‍ ഈ കക്കൂസ് നിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.

കക്കൂസ് നിര്‍മ്മാണത്തിനെതിരെ നാട്ടുകാരുടെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് നാട്ടുകാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കാനാണ് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കക്കൂസ് നിര്‍മ്മാണവുമായി മുന്നോട്ട് പോകുവാനാണ് വികസന സമിതിയുടെ തീരുമാനം.

പഞ്ചായത്ത് മുഖം തിരിച്ചു; നഗരത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് പൊതു കക്കൂസ് നിര്‍മിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Odayanchal, news, Public toilet constructed by natives

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia