city-gold-ad-for-blogger

പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം സോവനീര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 25/01/2016) കാസര്‍കോട് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ സുവര്‍ണ ഒരു ഓര്‍മ പുസ്തകം സോവനീര്‍ പ്രശസ്ത നിയമ വിദഗ്ധനും മാധ്യമ ചിന്തകനുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ സംഘം മുന്‍ പ്രസിഡണ്ട് വി. രവീന്ദ്രന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങില്‍ സംഘം വൈസ് പ്രസിഡണ്ട് കെ. രാഘവന്‍ അധ്യക്ഷനായിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, നാരായണന്‍ പേരിയ, പ്രൊഫ. എ ശ്രീനാഥ്, കെ.വി ചന്തു, സി കരുണാകരന്‍ നായര്‍, വി.വി പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘം സെക്രട്ടറി കെ. രാഘവന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. സോവനീര്‍ കമ്മിറ്റി കണ്‍വീനര്‍ വി.ആര്‍ സദാനന്ദന്‍ സ്വാഗതവും ഡയറക്ടര്‍ ടി.കെ രാജശേഖരന്‍ നന്ദിയും പറഞ്ഞു.

പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം സോവനീര്‍ പ്രകാശനം ചെയ്തു


Keywords : Release, Kasaragod, Public Servants, Dr. Sebastian Paul.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia