city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം പ്രധാന ഓഫീസ് കെട്ടിടം ഉദ്ഘാടനം 21ന്

കാസര്‍കോട്: (www.kasargodvartha.com 18/10/2016) 1964 ല്‍ സ്ഥാപിതമായ കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘത്തിന്റെ പ്രധാന ഓഫീസ് കെട്ടിടം ഒക്ടോബര്‍ 21 ന് ഉദ്ഘാടനം ചെയ്യും. ചന്ദ്രഗിരി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ 9. 30 ന് കേരള ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.

കാസര്‍കോട് എം എല്‍ എ  എന്‍ എ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം വിദ്യാഭ്യാസ വായ്പ ഉദ്ഘാടനവും മുന്‍ എം എല്‍ എയും മുതിര്‍ന്ന സഹകാരിയുമായ പി രാഘവന്‍ കോര്‍ബാങ്കിംഗും, മുന്‍ എം എല്‍ എ കെ പി സതീഷ് ചന്ദ്രന്‍ പബ്ലിക് സര്‍വ്വന്റ്‌സ് ഹാളും സഹ: സംഘം ജോയിന്റ് രജിസ്ട്രാര്‍ എ വി അനില്‍കുമാര്‍ കൗണ്ടര്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും.

മുന്‍ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പു സംസ്ഥാന സഹ ബാങ്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍ക്കുട്‌ലു, സഹ: ജോയിന്റ് ഡയറക്ടര്‍(ഓഡിറ്റ്) പി രാമചന്ദ്രന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ സുജിത്ത്, സഹ: സംഘം അസി: രജിസ്ട്രാര്‍ (ജനറല്‍) എന്‍ ജി സുരേന്ദ്രന്‍ നായര്‍, കാസര്‍കോട് സര്‍വ്വിസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എസ് ജെ പ്രസാദ്, കാസര്‍കോട് ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. എസി അശോക് കുമാര്‍, സഹകരണ ഇന്‍സ്‌പെക്ടര്‍ കെ വി മനോജ് കുമാര്‍, വി ചന്ദ്രന്‍, എ പവിത്രന്‍, പി വി രാജേന്ദ്രന്‍, വി രവീന്ദ്രന്‍, പി ജാനകി, കെ രവീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേരും.

സര്‍ക്കാര്‍ ജീവനക്കാരുടേയും പൊതുമേഖല അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെയും വായ്പാ സ്ഥാപനമായ സംഘം ഇപ്പോള്‍ ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. 8 ബ്രാഞ്ചുകള്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതി സ്‌റ്റോര്‍, എന്നിവ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. അമ്പതോളം ജീവനക്കാരുണ്ട്. 2007 മുതല്‍ തുടര്‍ച്ചയായി സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയുടെ ട്രോഫി നിക്ഷേപ സമാഹരണ പ്രവര്‍ത്തനത്തിന് ലഭിച്ചു വരുന്ന സംഘം 2011-12 ലെ സംസ്ഥാനത്തെ മാതൃകാ സംഘത്തിന്റെ ഭാഗമായി ലഭിച്ച ഫണ്ടുപയോഗിച്ച് ഒരു നീതി മെഡിക്കല്‍ ലാബും എക്‌സ്‌റേ ക്ലിനിക്കും പുതിയ ഹെഡ്ഡാഫീസ് കെട്ടിടത്തില്‍ ഉടന്‍ ആരംഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ടി കെ രാജശേഖരന്‍, വൈസ് പ്രസിഡന്റ് കെ രാഘവന്‍, സെക്രട്ടറി രാഘവന്‍ ബെള്ളിപ്പാടി എന്നിവര്‍ പങ്കെടുത്തു.
കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണ സംഘം പ്രധാന ഓഫീസ് കെട്ടിടം ഉദ്ഘാടനം 21ന്

Keywords: Kasaragod, Kerala, office-building, inauguration, Minister, J Meysikkuttyamma, MLA NA Nellikkunnu, Chairperson, Beefathima Ibrahim, CH Kunjhambu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia